കണ്ണൂർ: കുറ്റാന്വേഷണരംഘത്തെ വിദഗ്ധരിൽ ഒരാളാണ് മലപ്പുറം മേലാറ്റൂരിലേക്ക് എസ്എച്ച്ഒയായി സ്ഥലം മാറി പോകുന്ന കണ്ണൂർ ടൗൺ എസ്എച്ച്ഒയായിരുന്ന പ്രദീപൻ കണ്ണിപ്പൊയിൽ.
2019 ജൂണിലായിരുന്നു കണ്ണൂർ ടൗൺ സ്റ്റേഷനിൽ ചാർജെടുത്തത്. പ്രദീപൻ കണ്ണിപ്പൊയിൽ ചാർജെടുക്കുന്പോൾ അന്വേഷണപരിധിയിൽ 422 കേസുകളായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ, സ്ഥലംമാറിപ്പോകുന്പോൾ കേസുകളുടെ എണ്ണം 43 ആക്കി കുറച്ചു.
ഒരു വർഷം രണ്ടായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷനാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ. ക്രമസമാധാനപാലന രംഗത്തും മികച്ച പ്രവർത്തനമായിരുന്നു കാഴ്ചവച്ചത്.
കണ്ണൂരിൽ മാധ്യമപ്രവർത്തകനെ കെട്ടിയിട്ട് കവർച്ച നടത്തിയ ബംഗ്ലാദേശ് സ്വദേശികളെ അറസ്റ്റുചെയ്ത സംഭവം , പള്ളിക്കുന്നിൽ നടന്ന കവർച്ചയിൽ ഹോം നഴ്സിന്റെ അറസ്റ്റ് തുടങ്ങിയ പ്രമാദമായ കേസുകൾ തെളിയിച്ചവയിൽപെടുന്നു.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി വി.സി. വിഷ്ണുകുമാറാണ് ടൗൺ സ്റ്റേഷനിലെ പുതിയ എസ്ഐ.