പെയിന്റിംഗ് ചിലർക്ക് ഹോബിയാണ്. ക്യാൻവാസിലോ മരത്തിലോ ചുവരിലോയായിരിക്കും മിക്കവരുടെയും പെയിന്റിംഗ്.
എന്നാൽ ഇവരിൽ നിന്ന് വിത്യസ്തയായിരക്കുകയാണ് ജർമ്മനിയിലെ എക്കൻഫോഡിൽ നിന്നുള്ള ചിത്രകാരി ജെസിൻ മാർവെഡൽ
ആളുകളുടെ നഗ്നമായ ശരീരത്തിലാണ് അവരുടെ പെയിന്റിംഗ്. ശരീരങ്ങളെ നിറങ്ങൾ കൊണ്ട് അരയന്നമാക്കാനും, പക്ഷിയാക്കാനും അവർക്ക് കഴിയും. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ഇമേജുകളാണവ.
സാധാരണയായി ബോഡി പെയിന്റിംഗ് പൂർത്തിയാക്കാൻ മാർവെഡലിന് നാല് മുതൽ ഏഴ് മണിക്കൂർ വരെ സമയമെടുക്കും.
മരത്തിന്റെ എണ്ണയോ ക്യാൻവാസിലെ എണ്ണയോ പാസ്റ്റൽ, ചോക്ക്, അക്രിലിക് പെയിന്റുകൾ, പെൻസിലുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് പെയിന്റിംഗ്.