നാദാപുരം: ചെക്യാട് അരൂണ്ടയിൽ ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി.
ചെക്യാട് കായലോട്ട് താഴ റേഷൻ കടയ്ക്ക് സമീപത്തെ ശ്രീ ശൈലം കീറിയ പറമ്പത്ത് രാജു (45)ഭാര്യ റീന (40), മക്കൾ സ്റ്റാലിഷ്, സ്റ്റഫിൻ എന്നിവരെയാണ് തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ രണ്ടര മണിയോടെ വീട്ടിൽനിന്ന് തീയും നിലവിളിയും കേട്ട അയൽ വാസികളാണ് നാലു പേരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
വീടിന്റെ കിടപ്പുമുറി പൂർണമായി കത്തി നശിച്ച നിലയിലാണ്. പാനൂർ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.
പൊള്ളലേറ്റ നാലുപേരെയും തലശേരിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്ക് ഗുരുതരമായതിനെ തുടർന്ന് തുടർ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.