കൊച്ചി: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധന.
പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.28 രൂപയും ഡീസലിന് 85.94 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോള്‍ വില 92.81 രൂപയും ഡീസലിന് 87.38 രൂപയുമാണ്.
ശനിയാഴ്ച പെട്രോളിനും ഡീസലിനും 39 പൈസ വീതം വര്‍ധിച്ച ശേഷം മാറ്റമില്ലാതെ തുടരുകയായിരുന്നു.
ജനജീവിതം ദുസഹമാക്കും വിധം വില വര്‍ധിപ്പിക്കുന്നതിനെതിരേ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
12 ദിവസത്തോളം തുടര്‍ച്ചയായി വില വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ രണ്ടു ദിവസം ചെറിയ ഇടവേള വന്നത്.
ഈ ദിവസങ്ങള്‍ക്കിടയില്‍ പെട്രോള്‍ വിലയില്‍ 3.63 രൂപയുടെയും ഡീസല്‍ വിലയില്‍ 4.04 രൂപയുടെയും വര്‍ധനവുണ്ടായി.