കൽപ്പറ്റ: വയനാട് കേണിച്ചിറയിലെ സിഎംസി കോണ്‍വെന്റിൽ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ സ്വീകരിച്ച് മഠത്തിലെ സിസ്റ്റർമാർ.
രാഹുൽ ഗാന്ധി എംപിയാണ് അപ്രതീക്ഷിതമായി മഠത്തിൽ സന്ദർശനം നടത്തിയത്.
അതിഥിയെ മതിയായ രീതിയിൽ സത്കരിക്കാൻ പറ്റാത്തതിന്റെ വിഷമത്തിലാണ് മഠത്തിലെ സിസ്റ്റർമാർ.
പൂതാടിയിൽ സംഘടിപ്പിച്ച കുടുംബശ്രീ സംഗമത്തിലും ഇൻഫന്റ് ജീസസ് സ്കൂളിനുള്ള വിദ്യാവാഹിനി ബസ് വിതരണ ചടങ്ങിലും പങ്കെടുക്കാനാണ് അദ്ദേഹം കേണിച്ചിറയിൽ എത്തിയത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ യും ഒപ്പമുണ്ടായിരുന്നു.
ഭക്ഷണം കഴിക്കാതെ മടങ്ങുന്നത് എന്താണ് എന്ന് സിസ്റ്റർമാർ ചോദിച്ചപ്പോൾ എംഎൽഎ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി.
ഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ പറഞ്ഞു. രാഹുലിന് ഭക്ഷണം നൽകാൻ എംഎൽഎയോട് അനുവാദം ചോദിച്ചപ്പോൾ മുട്ടിലിൽ എത്താൻ വൈകുമെന്ന് സൂചിപ്പിച്ച് അവിടെനിന്നും ഇറങ്ങുകയായിരുന്നു.