മുരിങ്ങൂർ: മുരിങ്ങൂരിൽ കോഴിക്കുഞ്ഞിനു നാലു കാൽ. മണ്ടിക്കുന്നിൽ എത്താടൻ ശശിയുടെ വീട്ടിൽ ഭാര്യ ഉഷ വളർത്തുന്ന പതിനഞ്ചോളം കോഴികളിലൊന്നിനെ എട്ടു മുട്ടയുമായി വിരിയിക്കുവാൻ വച്ചിരുന്നു.
വിരിഞ്ഞു പുറത്തുവന്ന ആറു കോഴിക്കുഞ്ഞുങ്ങളിലൊന്നിനാണ് നാലു കാലുകളുള്ളത്.
15 ദിവസം പ്രായമായമാണു കോഴിക്കുഞ്ഞിന്. ചാലക്കുടിയിലെ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ശശിയുടെയും ഭാര്യ ഉഷയുടേയും ഒഴിവു സമയങ്ങളിലെ ജീവിത മാർഗമാണ് കോഴി വളർത്തൽ.
വിവരം കേട്ടറിഞ്ഞ് നാലു കാലുള്ള കോഴിക്കുഞ്ഞിനെ കാണാൻ നിരവധി ആളുകളാണ് ഇപ്പോൾ ശശിയുടെ വീട്ടിലെത്തുന്നത്.