ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിപ്പോയെന്ന് നടനും പാർട്ടി നേതാവുമായ കൊല്ലം തുളസി.
ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി പിന്തുണച്ചില്ലെന്നും തന്നെ ഇപ്പോൾ ആർക്കും വേണ്ടെന്നും താരം പറഞ്ഞു.
“ഞാൻ കുടുങ്ങി കിടക്കുന്ന കേസിൽ നിന്ന് രക്ഷപ്പെടുകയാണ് ഇപ്പോൾ വേണ്ടത്. ശബരിമലയിൽ ഒരു പ്രശ്നം വന്നപ്പോൾ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല.
ഒരു പ്രാദേശിക നേതാവ് പോലും വിഷയത്തിൽ ഇടപെട്ടില്ല. അതിൽ വലിയ വിഷമമുണ്ട്.
ഇത്തരമൊരു സമീപനമല്ല ബിജെപിയിൽ നിന്നും പ്രതീക്ഷിച്ചത്.’ -കൊല്ലം തുളസി പറഞ്ഞു
ശബരിമല വിഷയം കത്തിനിന്ന സമയത്ത് ചവറയില്‍ എന്‍ഡിഎ നടത്തിയ ശബരിമല സംരക്ഷണ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു തുളസിയുടെ വിവാദ പ്രസ്താവന.
ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു തുളസി പ്രസംഗത്തിനിടെ ആവശ്യപ്പെട്ടത്.