ലോസ് ആഞ്ചലസ്: ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ലോസ് ആഞ്ചലസിലെ ഹൈവേയിലാണ് സംഭവം. അപകടത്തിൽ ടൈഗർ വുഡ്സിന്റെ ഇരു കാലുകളും ഒടിഞ്ഞതായാണ് വിവരം.
പാർലോസ് വെർഡസ് എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. അമിതവേഗതയാണ് അപകടമുണ്ടാകാൻ കാരണമായതെന്നാണ് സൂചന. തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലാണ് വുഡ്സിനെ കണ്ടെത്തിയത്.