പിണറായിയാണോ കടയ്ക്കൽ ചന്ദ്രൻ? മറുപടിയുമായി സംവിധായകൻ സന്തോഷ് വിശ്വനാഥ്

ടി.ജി.ബൈജുനാഥ്
കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി ഒ​രു ക​ഥ കേ​ട്ട​പ്പോ​ൾ സം​വി​ധാ​യ​ക​ൻ സ​ന്തോ​ഷ് വി​ശ്വ​നാ​ഥിന്‍റെ മനസിൽ മുഖ്യമന്ത്രിയായി ആ​ദ്യം വ​ന്ന​തു മ​മ്മൂ​ട്ടി​. ക​ഥ​യൊ​രു​ക്കി​യ ബോ​ബി – സ​ഞ്ജ​യ് ക്കും പകരം വയ്ക്കാൻ മ​റ്റൊ​രു പേ​രി​ല്ലാ​യി​രു​ന്നു.

മ​മ്മൂ​ട്ടി​യെ മ​ന​സി​ൽ​ക്ക​ണ്ടു ത​ന്നെ എ​ഴു​തി​യ സീ​നു​ക​ളും ഡ​യ​ലോ​ഗു​ക​ളും. പ്ര​ചോ​ദ​ന​മാ​യ​തു മെ​ഗാ​സ്റ്റാ​റി​ന്‍റെ സം​ഭാ​ഷ​ണ​ശൈ​ലി​യും ശ​രീ​ര​ഭാ​ഷ​യും. മ​മ്മൂ​ട്ടി, മു​ഖ്യ​മ​ന്ത്രി ക​ട​യ്ക്ക​ൽ ച​ന്ദ്ര​നാ​കു​ന്ന പൊ​ളി​റ്റി​ക്ക​ൽ മാ​സ് ത്രി​ല്ല​ർ ‘വ​ണ്‍’ ഒ​രു​ങ്ങു​ക​യാ​ണ്. മ​മ്മൂ​ട്ടി​യും മു​ര​ളി​ഗോ​പി​യും ജോ​ജു ജോ​ർ​ജുമാണ് മു​ഖ്യ​വേ​ഷ​ങ്ങ​ളി​ൽ – ​സ​ന്തോ​ഷ് വി​ശ്വ​നാ​ഥ് സം​സാ​രി​ക്കു​ന്നു.

‘ചി​റ​കൊ​ടി​ഞ്ഞ കി​നാ​വു​ക​ൾ’​ക്കു ശേ​ഷം അ​ഞ്ചുവ​ർ​ഷ​ത്തെ ഇ​ട​വേ​ള. മ​മ്മൂ​ട്ടി​ച്ചി​ത്രം ഒ​രു​ക്കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നോ…‍?
ആദ്യസിനിമ ‘ചി​റ​കൊ​ടി​ഞ്ഞ കി​നാ​വു​ക​ൾ’ക്കു ശേഷം ഏ​തു ടൈ​പ്പ് സി​നി​മ ചെ​യ്യ​ണ​മെ​ന്ന ക​ണ്‍​ഫ്യൂ​ഷ​നു​ണ്ടാ​യി​രു​ന്നു. കു​റേ സ​ബ്ജ​ക്ടു​ക​ൾ കേ​ട്ടു. ഒ​രു ല​വ് സ്റ്റോ​റി ചെ​യ്യാ​നാ​യി​രു​ന്നു പ്ലാ​ൻ. പ​ക്ഷേ, സ്ക്രി​പ്റ്റ് വേ​ണ്ട​രീ​തി​യി​ൽ ഡെ​വ​ല​പ് ആ​യി​ല്ല. മ​മ്മൂ​ക്ക​യെ വ​ച്ചു​ള്ള സ​ബ്ജ​ക്ടു​ക​ൾ ബോ​ബി – സ​ഞ്ജ​യു​മാ​യി ആ​ലോ​ചി​ച്ചു​വെ​ങ്കി​ലും അതു വ​ർ​ക്കൗ​ട്ട് ആ​യി​ല്ല.

അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ബോ​ബി – സ​ഞ്ജ​യി​ലെ സ​ഞ്ജ​യ് ‘വ​ണ്‍’ സി​നി​മ​യു​ടെ ക​ഥ പ​റ​ഞ്ഞ​ത്. ബോ​ബി – സ​ഞ്ജ​യ്ക്കു വേ​റെ ചി​ല പ്രോ​ജ​ക്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഇ​തി​ന്‍റെ സ്ക്രി​പ്റ്റ് റെ​ഡി​യാ​ക്കാ​ൻ താ​മ​സം വ​ന്നു. മ​മ്മൂ​ക്ക​യോ​ടു ക​ഥ പ​റ​യു​ക​യും അ​ദ്ദേ​ഹം ഓ​കെ പ​റ​യു​ക​യും ചെ​യ്തു ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞാ​ണു ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്.

‘വ​ണ്‍’ എ​ന്ന ടൈ​റ്റിൽ?
മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​ന്‍റെ ന​ന്പ​ർ വ​ണ്‍ ആ​ണ്. അ​തി​ന​പ്പു​റം​ ക​ട​യ്ക്ക​ൽ ച​ന്ദ്ര​ൻ എ​ന്ന മു​ഖ്യ​മ​ന്ത്രി എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ന​ന്പ​ർ വ​ണ്‍ ഇ​മേ​ജു​ള്ള ക​ഥാ​പാ​ത്ര​മാ​ണ്.

ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി നി​ൽ​ക്കു​ന്ന ഒ​റ്റ​യാ​ൻ എ​ന്ന രീ​തി​യി​ലോ വ​ണ്‍​മാ​ൻഷോ ​എ​ന്ന രീ​തി​യി​ലോ ഒ​രു പ്ര​സ്ഥാ​ന​ത്തി​നും പാ​ർ​ട്ടി​ക്കു​മ​പ്പു​റ​ത്തേ​ക്ക് സ്വാ​ധീ​ന​ശ​ക്തി​യി​ൽ ന​ന്പ​ർ വ​ണ്‍ ആ​യി നി​ൽ​ക്കു​ന്ന ഒ​രു വ്യ​ക്തി എ​ന്ന രീ​തി​യി​ലോ ഒ​ക്കെ ഈ ​സി​നി​മ​യ്ക്കു ‘വ​ണ്‍’ എ​ന്ന ടൈ​റ്റി​ൽ കൃ​ത്യ​മാ​യി​രി​ക്കും.

സ്വ​പ​ക്ഷ​ത്തെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും ഉ​പ​ജാ​പ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി എ​ന്ന ക​ണ്ടു​പ​ഴ​കി​യ ക​ഥാ​ഗ​തി​ക്ക​പ്പു​റം ‘വ​ണ്‍’ പ​റ​യു​ന്ന​ത്…?
ഇ​തു​വ​രെ ഇ​റ​ങ്ങി​യ രാഷ്്ട്രീയ സി​നി​മ​ക​ൾ, മ​മ്മൂ​ക്ക ചെ​യ്തി​ട്ടു​ള്ള അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ, നി​ല​വി​ലെ രാ​ഷ്്ട്രീ​യ നേ​താ​ക്കന്മാർ, മു​ന്പു​ണ്ടാ​യി​രു​ന്ന നേ​താ​ക്കന്മാർ…​ഇ​വ​യു​മാ​യൊ​ന്നും യാ​തൊ​രു സാ​ദൃ​ശ്യ​വും തോ​ന്നാ​ൻ പാ​ടി​ല്ല എ​ന്നു​ തീരുമാനിച്ചിരുന്നു.

ഇ​ന്ന പ​ക്ഷ​ത്തി​ന്‍റെയോ ഇ​ന്ന വ്യ​ക്തി​യു​ടെയോ സി​നി​മ​യാ​ണെ​ന്നു തോ​ന്നാ​ൻ പാ​ടി​ല്ല എ​ന്നും ഉ​ണ്ടാ​യി​രു​ന്നു. ഇ​തൊ​ക്കെ ശ്ര​ദ്ധി​ച്ചാ​ണ് സ്ക്രി​പ്റ്റ്് ചെ​യ്തി​രി​ക്കു​ന്ന​ത്. 25 വ​ർ​ഷം മു​ന്പു​ള്ള പൊ​ളി​റ്റി​ക്സ് ത​ന്നെ​യാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. നേ​താ​ക്കന്മാർ മാ​റു​ന്നു എ​ന്നു​ള്ള​ത​ല്ലാ​തെ കാ​ലു​വാ​ര​ൽ പോ​ലെ​യു​ള്ള ക​ളി​ക​ളെ​ല്ലാം അ​ന്നു​മി​ന്നും ഒ​രു​പോ​ലെ ത​ന്നെ.

അ​തൊ ക്കെ സ്വാ​ഭാ​വി​ക​മാ​യും ന​മ്മു​ടെ സി​നി​മ​യി​ലും ഉ​ണ്ടാ​വും. അ​തി​ന​പ്പു​റം, ഭാ​വി​യി​ൽ ചി​ല​പ്പോ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടേ​ക്കാ​വു​ന്ന ഒ​രാ​ശ​യം ഈ ​സി​നി​മ​യി​ലു​ണ്ട്. സം​ഭ​വി​ക്കാ​വു​ന്ന ഒ​രു കാ​ര്യ​ം. ഏ​റെ എം​പി​മാ​രെ​യും എം​എ​ൽ​എ​മാ​രെ​യും രാ​ഷ്്ട്രീ​യ​ക്കാ​രെ​യു​മൊ​ക്കെ ക​ണ്ടു സംസാരിച്ച​ ശേ​ഷ​മാ​ണ് വൺ എ​ഴു​തി​യ​ത്.

ബോ​ബി – സ​ഞ്ജ​യ്‌ സ്കി​പ്റ്റ്…?
ഫു​ൾ സ്ക്രി​പ്റ്റ് എ​ഴു​തി ഡ​യ​റ​ക്ട​ർ​ക്കു കൊ​ടു​ത്ത​ശേ​ഷം ഇ​താ ചെ​യ്തോ​ളൂ എ​ന്ന രീ​തിയല്ല അ​വ​രു​ടേ​ത്. എ​ന്‍റേതും അ​ങ്ങ​നെ ത​ന്നെ​യാ​ണ്. അ​ങ്ങ​നെ​യൊ​രു സ്ക്രി​പ്റ്റ് കി​ട്ടി​യാ​ൽ എ​നി​ക്കും ചെ​യ്യാ​നാ​വി​ല്ല. ഓ​രോ സീ​നും എ​ന്നി​ലൂ​ടെ ക​ട​ന്നു​പോ​ക​ണം. ഡ​യ​റ​ക്ട​റുമാ​യി ച​ർ​ച്ച ചെ​യ്ത ശേ​ഷം സീ​ൻ എ​ഴു​തു​ന്ന​താ​ണ് ബോബി സഞ്ജയ്‌ രീ​തി. അ​വ​ർ ആ​ദ്യ​മാ​യാ​ണു മ​മ്മൂ​ക്ക​യ്ക്കു​വേ​ണ്ടി സ്ക്രി​പ്റ്റെ​ഴു​തു​ന്ന​ത്. അ​വ​ർ മു​ന്പ് എ​ഴു​താ​ത്ത രീ​തി​യി​ൽ കു​റ​ച്ചു കൊ​മേ​ഴ്സ്യ​ലാ​യി​ട്ടാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ക​ട​യ്ക്ക​ൽ ച​ന്ദ്ര​ൻ എ​ന്ന പേ​രി​ലെ​ത്തി​യ​ത്…?
കേ​ര​ള​ത്തി​ലെ അ​ത്ര അ​റി​യ​പ്പെ​ടാ​ത്ത കു​റേ സ്ഥ​ല​ങ്ങ​ളു​ടെ ലി​സ്റ്റു​ണ്ടാ​ക്കി​യ ശേ​ഷം അ​തി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത പേ​രാ​ണ് ക​ട​യ്ക്ക​ൽ.

നി​ല​മേ​ലും ക​ട​യ്ക്ക​ലു​മാ​ണ് അ​വ​സാ​ന പ​രി​ഗ​ണ​നയി​ലെത്തിയ​ത്. ക​ട​യ്ക്ക​ലി​നു കു​റേ​ക്കൂ​ടി പ​വ​ർ തോ​ന്നി​. അങ്ങനെ അ​തു​റ​പ്പി​ച്ചു. കൊ​ല്ലം ജി​ല്ല​യി​ലുള്ള ക​ട​യ്ക്ക​ലും രാ​ഷ്്ട്രീ​യ പ​ശ്ചാ​ത്ത​ല​മു​ള്ള പ്ര​ദേ​ശ​മാ​ണ്.​

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നി​ൽ നി​ന്നു​ള്ള പ്ര​ചോ​ദ​ന​മാ​ണോ ക​ട​യ്ക്ക​ൽ ച​ന്ദ്ര​ൻ എ​ന്ന ക​ഥാ​പാ​ത്രം…?

എ​ൽ​ഡി​എ​ഫു​കാ​ർ ഈ ​സി​നി​മ കാ​ണു​ന്പോ​ൾ ഇ​തു ന​മ്മു​ടെ സി​നി​മ​യെ​ന്നു പ​റ​ഞ്ഞേക്കാം. യു​ഡി​എ​ഫു​കാ​ർ ഈ ​സി​നി​മ കാ​ണു​ന്പോ​ൾ ഇ​തു ന​മ്മു​ടെ സി​നി​മ​യെ​ന്നു പ​റ​യാം. ബി​ജെ​പി​ക്കാ​ർ ഈ ​സി​നി​മ കാ​ണു​ന്പോ​ൾ ഇ​തു ന​മ്മു​ടെ സി​നി​മ​യെ​ന്നു പ​റ​ഞ്ഞേക്കാം. പൊ​തു​ജ​ന​ം ഈ സിനിമ കാണുന്പോൾ ഇ​ത് അ​വ​രു​ടെ​യാ​രു​ടെ​യുമ​ല്ല, ഇ​തു ന​മ്മു​ടെ സി​നി​മ​യാ​ണെ​ന്നു പ​റ​യും.

മുഖ്യമന്ത്രിയുടെയോ മുൻ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെയോമാ​ന​റി​സ​ങ്ങ​ൾ ക​ട​യ്ക്ക​ൽ ച​ന്ദ്ര​നു റ​ഫ​റ​ൻ​സാ​യിന​ല്കി​യി​ട്ടു​ണ്ടോ…?
ആ​രു​ടെ​യെ​ങ്കി​ലും ശ​രീ​ര​ഭാ​ഷ​യു​മാ​യോ സം​ഭാ​ഷ​ണ​ശൈ​ലി​യു​മാ​യോ ക​ട​യ്ക്ക​ൽ ച​ന്ദ്ര​നു സാ​മ്യം വ​ന്നു​പോ​യാ​ൽ ഇ​ത് ആ ​മു​ഖ്യ​മ​ന്ത്രി​യെ​പ്പോ​ലെ ആ​ണ​ല്ലോ എ​ന്നു പ്രേ​ക്ഷ​ക​ർ ക​രു​താ​നി​ട​യു​ണ്ട്. പു​തി​യൊ​രു മു​ഖ്യ​മ​ന്ത്രി​യെ അ​വ​ർ​ക്കു സ​ങ്ക​ല്പി​ക്കാ​ൻ പ​റ്റാ​തെ​യാ​വും.

പു​തി​യൊ​രാ​ൾ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​ൽ അ​ദ്ദേ​ഹം എ​ന്തു ചെ​യ്യു​ന്നു എ​ന്ന ത​ര​ത്തി​ലാ​ണ് ക​ട​യ്ക്ക​ൽ ച​ന്ദ്ര​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ട​യ്ക്ക​ൽ ച​ന്ദ്ര​ന്‍റെ മാ​ന​റി​സ​ങ്ങ​ളും ബോ​ഡി ലാം​ഗ്വേ​ജു​മൊ​ന്നും ന​മ്മ​ൾ മ​മ്മൂ​ക്ക​യ്ക്കു പ​റ​ഞ്ഞു​കൊ​ടു​ത്ത​ത​ല്ല. അ​തി​നാ​യി ഒ​രു റ​ഫ​റ​ൻ​സും കൊ​ടു​ത്തി​ട്ടു​മി​ല്ല.

മ​മ്മൂ​ക്ക ത​ന്നെ ചെ​യ്ത​താ​ണ്. ആ​രു​മാ​യും സാ​മ്യം തോ​ന്നാ​ത്ത രീ​തി​യി​ലാ​ണു ചെ​യ്തി​രി​ക്കു​ന്ന​ത്. റോ​ൾ മോ​ഡ​ലാ​യി മ​മ്മൂ​ക്ക ആ​രെ​യെ​ങ്കി​ലും മ​ന​സി​ൽ സ​ങ്ക​ല്പിച്ചിട്ടുണ്ടാവാം. അ​തു ന​മ്മ​ളോ​ടു പ​റ​ഞ്ഞി​ട്ടു​മി​ല്ല.

ക​ട​യ്ക്ക​ൽ ച​ന്ദ്ര​നെ വെ​ല്ലു​ന്ന ഗാം​ഭീ​ര്യ​മുള്ളപ്ര​തി​പ​ക്ഷ നേ​താ​വും വണ്ണിൽ ഉ​ണ്ടാ​കു​മ​ല്ലോ…?
മു​ര​ളി​ഗോ​പി​യാ​ണു പ്ര​തി​പ​ക്ഷ​നേ​താ​വ് മറ​ന്പ​ള്ളി ജ​യാ​ന​ന്ദ​നാകുന്നത്. മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​ണ്. രാ​ഷ്്ട്രീ​യ​ത്തി​ൽ കു​റ​ച്ച് എ​ക്സ്പീ​രി​യ​ൻ​സു​ള്ള ആ​ളാ​ണ്. പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പോ​ലും ആ ​വാ​ക്കു​ക​ൾ​ക്ക​പ്പു​റം ചു​വ​ടു വ​യ്ക്കി​ല്ല. അ​ത്ര​യും പ​വ​റു​ള്ള കാ​ര​ക്ട​റാ​ണ​ത്. ഇ​ങ്ങ​നെ​യൊ​രു വേ​ഷം അ​ദ്ദേ​ഹം മു​ന്പു ചെ​യ്തി​ട്ടി​ല്ല.

ജോ​ജു ജോ​ർ​ജി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച്…?
ജോ​ജു​വി​ന്‍റെ ക​ഥാ​പാ​ത്രം ബേ​ബി​ച്ച​ൻ. പാ​ർ​ട്ടി​യി​ൽ എ​ല്ലാ​വ​രും ബ​ഹു​മാ​നി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. എ​ല്ലാ പാ​ർ​ട്ടി​ക്കാ​രും ഒ​രു​പോ​ലെ ബ​ഹു​മാ​നി​ക്കു​ന്ന വ്യ​ക്തി​യു​മാ​ണ്. ജോ​ജു​വി​ൽ നി​ന്നു വ​ള​രെ വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​യി​രി​ക്കും പ്രേ​ക്ഷ​ക​ർ​ക്കു ല​ഭി​ക്കു​ക.

മാ​സ് ചേ​രു​വ​ക​ളും പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളും ഉ​ൾ​ച്ചേ​ർ​ന്ന​താ​ണോ ബോ​ബി – സ​ഞ്ജ​യ് സ്ക്രി​പ്റ്റ്…?
സ​ന്ദ​ർ​ഭം ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ങ്കി​ൽ അ​തു ചെ​യ്തി​ട്ടു​​ണ്ട്. ഓ​രോ സീ​നും ത്രി​ല്ലിം​ഗ് ആ​വാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടു​ണ്ട്. സ​മ​കാ​ലി​ക രാ​ഷ്്ട്രീ​യ​മെ​ല്ലാം പ​റ​ഞ്ഞു​പോ​കു​ന്നു​മുണ്ട്.

ഈ ​സി​നി​മ​യി​ൽ ഒ​രു പാ​ർ​ട്ടി​ക്കും പേ​രി​ല്ല. എ​ന്തു പേ​രി​ട്ടാ​ലും യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, ബി​ജെ​പി…​ഇ​വ​രെ​യാ​ണു പ​രാ​മ​ർ​ശി​ക്കു​ന്ന​തെ​ന്നു പ്രേക്ഷകർക്കു മ​ന​സി​ലാ​വും. അ​തു​കൊ​ണ്ടു​ത​ന്നെ അ​തു വേ​ണ്ടെ​ന്നു​വ​ച്ചു. ഈ ​സി​നി​മ​യി​ൽ ഒ​രു കൊ​ടി​യു​ടെ നി​റ​വു​മി​ല്ല.

വ​ൺ സിനിമയിൽ കു​ടും​ബം ക​ട​ന്നു​വ​രു​ന്നു​ണ്ടോ…?
ഇ​തി​ൽ മ​മ്മൂ​ക്ക​യ്ക്കും ഫാ​മി​ലി​യു​ണ്ട്. നി​മി​ഷ സ​ജ​യ​നും മാ​മു​ക്കോ​യ​യു​മൊ​ക്കെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വ​രു​ന്ന ഒ​രു ഫാ​മി​ലി. മു​ഖ്യ​മ​ന്ത്രി​യും മ​നു​ഷ്യ​നാ​ണ​ല്ലോ.

ക​ട​യ്ക്ക​ൽ ച​ന്ദ്ര​നും മ​നു​ഷ്യ​ന്‍റേതാ​യ കു​റ​ച്ചു ഫീ​ൽ ഒ​ക്കെ​യു​ണ്ട്. ആ ​ക​ഥാ​പാ​ത്ര​മാ​കു​ന്ന​തു മ​മ്മൂ​ക്ക ആ​യ​തി​നാ​ൽ ഈ ​സി​നി​മ​യി​ൽ അ​തു കു​റ​ച്ച് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഈ ​സി​നി​മ​യ്ക്ക് അ​ത് ആ​വ​ശ്യ​വു​മാ​ണ്. സ​ലീം കു​മാ​റും മാ​ത്യു തോ​മ​സും ഗാ​യ​ത്രി അ​രു​ണു​മൊ​ക്കെ​യുള്ള ഒ​രു സാ​ധാ​ര​ണ ഫാ​മി​ലി കൂ​ടി ഉൾപ്പെട്ട പൊളിറ്റിക്സാണു വൺ പറയുന്നത്.

നി​മി​ഷ സ​ജ​യ​നാ​ണോ ഈ സിനിമയിലെ ഹീ​റോ​യി​ൻ….?

നി​മി​ഷ​യു​ടേ​തു സി​നി​മ​യി​ലെ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ണ്. അ​ഹാ​ന​യു​ടെ സഹോദരി ഇ​ഷാ​നി കൃ​ഷ്ണയു​ടെ ആ​ദ്യ ചി​ത്രം കൂ​ടി​യാ​ണു വ​ണ്‍. മാ​ത്യു തോ​മ​സി​ന്‍റെ പെ​യ​റാ​ണ്. മാ​ത്യു തോ​മ​സി​നും ന​ല്ല പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​മാ​ണ്. സാ​ധാ​ര​ണ​ക്കാ​ര​ൻ മനസു വച്ചാലും പലതും സാധ്യമാണെന്നും അ​തി​നു പ​ദ​വി​യോ മ​റ്റു കാ​ര്യ​ങ്ങ​ളോ ആ​വ​ശ്യ​മി​ല്ലെന്നും പ​റ​യു​ക​യാ​ണ്  മാ​ത്യു തോ​മ​സി​ന്‍റെ ക​ഥാ​പാ​ത്രം സനൽ.

Related posts

Leave a Comment