വാഷിംഗ്ടൺ ഡിസി: യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിർത്തി വച്ചു കൊണ്ടുള്ള ഡോണൾഡ് ട്രംപ് സർക്കാരിന്റെ ഉത്തരവ് നീക്കി ജോ ബൈഡൻ ഭരണകൂടം. വിലക്ക് അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ബൈഡൻ പറഞ്ഞു.
ട്രംപ് ഭരണകൂടം മരവിപ്പിച്ചിരുന്ന ഗ്രീൻ കാർഡ് പുനരാരംഭിക്കുകയും ചെയ്തു. ഈ തീരുമാനം ഇന്ത്യക്കാരുൾപ്പടെ നിരവധി പേർക്ക് ആശ്വാസമാകും.
കോവിഡ് മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു വിലക്ക് നടപ്പാക്കുന്നതെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.
ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് കുടിയേറാനിരുന്നവരെ വിലക്ക് സാരമായി ബാധിച്ചിരുന്നു.