സ്വർണക്കടത്തിന്‍റെ ചുരുൾ അഴിയുമോ? യു​വ​തി​യെ ത​ട്ടി​ക്കൊണ്ടുപോ​യ സം​ഭ​വം വഴിത്തിരിവിലേക്ക്…

മാ​ന്നാ​ർ : യു​വ​തി​യെ ത​ട്ടി​ക്കൊണ്ടു​പോ​യ സം​ഭ​വം വ​ഴി​ത്തി​രി​വി​ലേ​ക്ക് . യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​മ്പോ​ൾ ഇ​തുമായി ബ​ന്ധ​പ്പെ​ട്ട സ്വ​ർ​ണ്ണ​ക്ക​ട​ത്ത് കേ​സും അ​നു​ബ​ന്ധ​ങ്ങ​ളും ക​സ്റ്റം​സും എ​ൻ​ഫോ​ഴ്സ്മെ​ന്‍റും അ​ന്വേ​ഷി​ക്കും.​

ത​ട്ടി​ക്കൊണ്ടു പോ​യ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ങ്കി​ലും ഇ​നി​യും ആ​രെ​യും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ര​ണ്ടു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് മ​ല​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തിവ​രിക​യാ​ണ്.

സ്വ​ർ​ണം കൊ​ടു​ത്തു വി​ട്ടു​വെ​ന്ന് പ​റ​യു​ന്ന​യാ​ളു​ടെ മ​ല​പ്പുn​ത്തെ വീ​ട്ടി​ലും പ്ര​തി​ക​ൾ എ​ന്ന് സം​ശ​യി​ക്കു​ന്ന മ​റ്റു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ലും റെ​യ്‌​ഡ് ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നാ​ണു സൂ​ച​ന.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നു വി​ധേ​യ​യാ​യ ബി​ന്ദു​വി​നെ പോ​ലീ​സ്‌ ഉ​ട​ൻ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നാ​ളെ ആ​ശു​പ​ത്രി വി​ടു​ന്ന ബി​ന്ദു​വി​ന് ക​സ്റ്റം​സും ചോ​ദ്യം ചെ​യ്യാ​നാ​യി നോ​ട്ടീ​സ്‌ ന​ൽ​കി വി​ളി​പ്പി​ക്കും.

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​നാ​യി ഉ​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന വാ​ഹ​നം പോ​ലീ​സ്‌ മ​ന​സി​ലാ​ക്കി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ പ്രാ​ദേ​ശി​ക സ​ഹാ​യം ചെ​യ്തു ന​ൽ​കി​യ ഒ​രാ​ളെ മാ​ത്ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻഡിലാ​ക്കി​യ​ത്.

മ​റ്റ് അ​ഞ്ച് പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തുവെ​ങ്കി​ലും ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്.​മ​ല​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ചു​ള്ളവ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്താ​ൽ മാ​ത്ര​മേ സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തി​ന്‍റെ ചു​രു​ൾ അ​ഴി​യു​ക​യു​ള്ളു.

Related posts

Leave a Comment