സ്വര്‍ണം കൊണ്ടുള്ള ബർഗർ നേരത്തെ വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിത സ്വർണ ബിരിയാണിയാണ് വൈറലാകുന്നത്.
ദുബായിലെ ബോംബെ ബോറോ എന്ന ഹോട്ടലാണ് ബിരിയാണി അവതരിപ്പിച്ചിരിക്കുന്നത്. ഇരുപത്തിമൂന്നു കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വര്‍ണം കൊണ്ടാണ് ബിരിയാണി അലങ്കരിച്ചിരിക്കുന്നത്.
റോയൽ ഗോൾഡ് ബിരിയാണി എന്നു പേരിട്ടിരിക്കുന്ന ബിരിയാണ് വലിയൊരു സ്വര്‍ണത്തളികയിലാണ് വിളമ്പുന്നത്. മൂന്നു വ്യത്യസ്ത വിധത്തിലുള്ള അരികള്‍ കൊണ്ടുള്ള ബിരിയാണിയാണ് തളികയിലുള്ളത്.
ബിരിയാണി റൈസ്, കീമ റൈസ്, വൈറ്റ് ആന്‍ഡ് സാഫ്രണ്‍ റൈസ് എന്നിങ്ങനെ വിവിധ അരികള്‍ കൊണ്ടാണ് ബിരിയാണി തയാറാക്കിയിരിക്കുന്നത്. മൂന്നുകിലോയോളം ഭാരമാണ് ബിരിയാണിക്കുള്ളത്.
ബിരിയാണി റൈസ്, കീമ റൈസ്. വൈറ്റ് ആന്‍ഡ് സാഫ്രണ്‍ റൈസ് എന്നി അരകളാണ് ബിരിയാണിക്ക് ഉപയോഗിച്ചിരിക്കുന്നത്.
കാഷ്മീരി ലാമ്പ് സീഖ് കബാബ്, ഡല്‍ഹി ലാമ്പ് ചോപ്സ്, രാജ്പുട് ചിക്കന്‍ കബാബ്സ്, മുഗളായ് കോഫ്താസ്, മലായ് ചിക്കന്‍ റോസ്റ്റ് തുടങ്ങിയവയും ബിരിയാണിക്കൊപ്പമുണ്ട്.
ഇനി വില എത്രയാണെന്നല്ലേ? ഏകദേശം ഇരുപതിനായിരം രൂപ. ഓർഡർ ചെയ്താൽ 45 മിനിറ്റിനകം റോയൽ ഗോൾഡ് ബിരിയാണ് റെഡിയാണെന്നാണ് റസ്റ്ററന്റ് നൽകുന്ന വാഗ്ദാനം.