ജനസേവനം എന്നത് ചെറിയ കാര്യമല്ല. അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം നൂറ് ശതമാനവും നിറവേറ്റാന്‍ സാധിക്കുന്നുവെന്ന് ഉറപ്പുണ്ടെങ്കില്‍ സിനിമാപ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് എനിക്ക് യാതൊരു എതിര്‍പ്പുമില്ല.
കക്ഷി രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. അതിനപ്പുറമുള്ള രാഷ്ട്രീയമാണ് എനിക്കുള്ളത്.
ഇത് ജനാധിപത്യ രാജ്യമാണ്. അവരുടെ സ്വകാര്യ തെരഞ്ഞെടുപ്പുകളെ കുറിച്ച് ഞാന്‍ പറയേണ്ടതില്ല.
ജനസേവനമാണ് ഉദ്ദേശമെങ്കില്‍ പൂര്‍ണമായും നാം അതിലേക്ക് സ്വയം അര്‍പ്പിക്കേണ്ടതുണ്ട്. അതിനു കഴിയുമെങ്കില്‍ തീര്‍ച്ചയായും അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകതന്നെ വേണം.
-മുരളി ഗോപി