തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർഥികളുടെ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. സമരം നടത്തുന്ന എൽജിഎസ് റാങ്ക് ഹോൾഡേസുമായി ചർച്ച നടത്താൻ മന്ത്രി എ.കെ. ബാലനെ ചുമതലപ്പെടുത്തി.
മന്ത്രിയുടെ ഓഫീസിൽവച്ച് ചർച്ച നടക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് വ്യക്തമായ സാഹചര്യത്തിൽ കൂടിയാണ് സർക്കാർ ഇടപെടലെന്നാണ് സൂചന.
ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുടെ ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഇനിയും രണ്ട് മാസങ്ങൾ കൂടി ഉള്ളതിനാൽ ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തുമെന്നും നേരത്തെ സർക്കാർ അറിയിച്ചിരുന്നു.
റാങ്ക് ലിസ്റ്റ് നീട്ടാനാകില്ലെന്ന് സർക്കാർ വീണ്ടും വ്യക്തമാക്കിയതോടെ സിപിഒ ഉദ്യോഗാർഥികളും സമരം ശക്തമാക്കിയിട്ടുണ്ട്.