കൊച്ചി: അതീവ സുന്ദരിയായി കൊച്ചിയുടെ സായാഹ്ന സൗന്ദര്യമായ മറൈന്‍ഡ്രൈവ് വാക്ക് വേ.
നവീകരണം പൂര്‍ത്തിയാക്കി മനോഹരമാക്കിയ വാക്ക് വേ വന്‍ ആഘാഷങ്ങളോടെ തുറന്നുകൊടുക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി.
കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണു മറൈന്‍ ഡ്രൈവ് നടപ്പാത പുനനിര്മിച്ചത്.
ഗോശ്രീ പാലം മുതല്‍ കെട്ടുവള്ളം പാലത്തിനു സമീപംവരെ 740 മീറ്ററിന്റെ ആദ്യഘട്ടം 3.35 കോടി രൂപ മുടക്കിയാണു പൂര്‍ത്തിയാക്കിയത്.
ടൈലുകളെല്ലാം മാറ്റിയിട്ടു. കുട്ടികളടക്കം വിവിധ പ്രായക്കാര്ക്കുവെര പ്രത്യേക ഇരിപ്പടങ്ങളും ഓപ്പണ്‍ ജിമ്മുകളും ഇവിടെ റെഡിയാണ്.
കൂടാതെ, ശില്പങ്ങളും സെല്‍ഫി സ്പോട്ടുകളും തയാറാക്കിയിട്ടുണ്ട്. നടപ്പാതയുടെ മധ്യഭാഗത്തായി പുല്ലും ചെടികളും നട്ടുപിടിപ്പിച്ചു മനോഹരമാക്കി. ശുചിമുറികളും നിര്‍മിക്കുന്നുണ്ട്.
പുതിയ വിളക്കുകള്‍ സ്ഥാപിച്ചതിനു പുറമെ മലിനജലം ശുദ്ധീകരിച്ച് ചെടികള്‍ നനയ്ക്കാനും ഉപയോഗിക്കും.
ഗോശ്രീ പാലത്തിനു സമീപത്തുനിന്നും ചില്‍ഡ്രന്‍സ് പാര്്ക്കുവരെയുള്ള 2.2 കിലോ മീറ്റര്‍ നടപ്പാത 7.85 കോടി രൂപ മുടക്കിയാണു പുനനിര്മിക്കുന്നത്.