ചേലക്കര: മുസ്ലീം ലീഗിനെ ബിജെപിയിലേക്ക് ക്ഷണിച്ച് വീണ്ടും ശോഭ സുരേന്ദ്രൻ. ചേലക്കരയിൽ വിജയയാത്രയ്ക്ക് നൽകിയ സ്വീകരണ സമ്മേളനത്തിലാണ് ശോഭ തന്റെ നിലപാട് ആവർത്തിച്ചത്.
ലീഗിനെ ബിജെപിയിലേക്ക് ക്ഷണിച്ച തന്റെ നലപാടിൽ മാറ്റമില്ല. നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിച്ചാൽ ലീഗുമായി ബിജെപി സഖ്യമുണ്ടാക്കും.
ജമ്മുകാശ്മീരിൽ ബിജെപി നാഷണൽ കോണ്‍ഫറൻസുമായി സഖ്യമുണ്ടാക്കിയത് ഓർമിപ്പിച്ചാണ് ശോഭ നിലപാട് വ്യക്തമാക്കിയത്. അഖിലേന്ത്യ നേതൃത്വം ഇതിന് പച്ചക്കൊടി കാണിക്കും.
കെ. മുരളീധരന് മറുപടിയെന്നു പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. ലീഗിന് സിപിഎമ്മുമായി യോജിക്കാനാകില്ല.
ലീഗ് വർഗീയപാർട്ടിയാണെന്നാണ് ബിജെപിയുടെ നിലപാട്. എന്നാൽ വർഗീയത ഉപേക്ഷിച്ച വന്നാൽ സ്വീകരിക്കാൻ ബുദ്ധിമുട്ടില്ല.
ലീഗ് രാജ്യത്തെ വിഭജിച്ച വർഗീയ പാർട്ടിയാണെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റെ കെ. സുരേന്ദ്രന്റെ പ്രതികരണം. ലീഗിനെ ഉൾക്കൊള്ളാനാകില്ല. ലൗ ജിഹാദിനെതിരെ നിയമം അനിവാര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.