കോവിഡ് 19നെത്തുടർന്ന് എല്ലാ രാജ്യങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ്. സാമൂഹ്യ അകലവും മാസ്കും നിർബന്ധമാണ്. മാസ്ക് ഇല്ലെങ്കിൽ കടുത്ത പിഴയടക്കമുള്ള നിയമനടപടികൾക്ക് വിധേയരാവേണ്ടി വരും.
എന്നാൽ മറവി കാരണം മാസ്ക് മറക്കുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. മറവിയെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല? എന്നാൽ മനഃപൂർവം മാസ്ക് ധരിക്കാതിരുന്നാലോ? കടകളിൽ മാസ്ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കില്ല.
മാസ്ക് ധരിക്കാൻ നിർബന്ധിച്ച സൂപ്പർ മാർക്കറ്റ് സെക്യൂരിറ്റി ജീവനക്കാരന് ഒരു യുവതി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സൗത്ത് ആഫ്രിക്കയിലെ പിക്ക് ആൻഡ് പേ സൂപ്പർ മാർക്കറ്റിലാണ് സംഭവം. മാസ്ക് ധരിക്കാത്തവർ ഷോപ്പിന് പുറത്തു പോകണമെന്ന് സെക്യൂരിറ്റി അറിയിച്ചു.
എന്നാൽ തന്റെ കൈയിൽ മാസ്കില്ലെന്നും മറന്നുപോയെന്നും യുവതി പറഞ്ഞിട്ട് സെക്യൂരിറ്റി ജീവനക്കാരൻ വഴങ്ങിയില്ല.
ഒടുവിൽ യുവതി തന്റെ അടിവസ്ത്രം ഊരി മാസ്കിന് പകരം ഉപയോഗിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മാസ്ക് ധരിക്കാൻ മടിയാണെങ്കിൽ ഓൺലൈൻ ഷോപ്പിംഗ് ചെയ്യാൻ ചിലർ സ്ത്രീയെ ഉപദേശിക്കുന്നുമുണ്ട്.