കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് എന്നിവരാണ് കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തിയത്.
കൊച്ചിയിലെ കെസിബിസി ആസ്ഥാനമായ പിഒസിയിലായിരുന്നു കൂടിക്കാഴ്ച. വ്യത്യസ്ത സമയങ്ങളിലാണ് ഇരുവരും കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തിയത്. രാവിലെ 9.30 ഓടെയാണ് കെ. സുരേന്ദ്രന് പിഒസിയിലെത്തിയത്. ഇതിന് ശേഷമാണ് അശ്വത് നാരായണ്‍ എത്തിയത്.