തിരക്കുകളില്‍നിന്നൊക്കെ ഒഴിഞ്ഞ് വളരെ സമാധാനത്തോടെയാണ് ഞാന്‍ അമ്മയാകാനായി തയാറെടുത്തത്. ഭര്‍ത്താവായ മുരളിക്കൊപ്പം ചെന്നൈയിലുള്ളപ്പോഴാണ് ആ സന്തോഷ വാര്‍ത്ത എത്തുന്നത്. പക്ഷേ കുറച്ച് ദിവസത്തിനുള്ളില്‍ മുരളിക്ക് വിദേശത്തേക്ക് പോകേണ്ടി വന്നു.
അതുകൊണ്ട് ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ ഞാന്‍ തനിച്ചാണ് ആസ്വദിച്ചത്. സംഭവം വലിയ സന്തോഷമാണെങ്കിലും മൂന്ന് മാസം കഴിഞ്ഞ് വീട്ടില്‍ അറിയിച്ചാല്‍ മതിയെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. ആണ്കുട്ടിയായാലും പെണ്‍കുട്ടി ആയാലും നല്ല ആരോഗ്യമുള്ള കുഞ്ഞായിരിക്കണം എന്നേ ആഗ്രഹിച്ചുള്ളുവെന്ന് ശിവദ