സ്വിംഗിംഗ് ഫ്ലൂട്ട് – സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന പുതിയ സംഗീത ഉപകരണത്തിന്റെ പേരാണിത്.
ഛത്തീസ്ഗഡ് നാരായൺപൂർ ജില്ലയിലെ ഗോണ്ട് ആദിവാസി സമുദായത്തിൽ നിന്നുള്ള മന്ദവി എന്നയാളാണ് ഈ പുല്ലാങ്കുഴൽ നിർമിച്ചിരിക്കുന്നത്.
സംഗീതത്തിനു വേണ്ടിമാത്രമല്ല, വന്യമൃഗങ്ങളെ ഓടിക്കാനും ഇതിൽ നിന്നുള്ള ശബ്ദം ഉപയോഗിക്കുന്നു.
സാധാരണ പുല്ലാങ്കുഴൽ പോലെ ചുണ്ടിൽ ചേർത്തുവച്ചല്ല ഇത് വായിക്കുന്നത്. ശബ്ദം പുറപ്പെടുവിക്കാൻ ഈ പുല്ലാങ്കുഴൽ വായുവിൽ ചുഴറ്റിയാൽ മതി.
ഇതിൽ നിന്നു വരുന്ന ശബ്ദം കൊണ്ട് കടുവയെയും ചീറ്റയെയും വരെ ഓടിക്കാൻ കഴിയുമെന്ന് മന്ദവി പറയുന്നു. സാധാരണ പുല്ലാങ്കുഴൽ ഉണ്ടാക്കുന്നതുപോലെ മുളയാണ് ഇതിനും ഉപയോഗിച്ചിരിക്കുന്നത്.
പിപ്പീൾസ് അച്ചീവ് ഇൻ റൂറൽ ഇന്ത്യ എന്ന പേജാണ് മന്ദവിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.