ബംഗളൂരു: കർണാടക ജലവിഭവ മന്ത്രി രമേശ് ജർക്കിഹോളിക്കെതിരേ ലൈംഗിക പീഡന പരാതി. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്നാണ് ആരോപണം.
കെപിടിസിഎല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് 25 വയസുള്ള യുവതിയെ മന്ത്രി പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
മന്ത്രിക്കെതിരേ യുവതിയും കുടുംബവും ബംഗളൂരു കമ്മീഷണർക്ക് ഉടൻ പരാതി നൽകുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞു. മന്ത്രിക്കെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്.