ടോക്കിയോ: ഒളിമ്പിക്സിൽ വിദേശ കാണികൾക്ക് പ്രവേശനം നൽകുന്നത് വിലക്കാനൊരുങ്ങി ജപ്പാൻ. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച ഒളിമ്പിക്സ് 2021 ജൂലൈ 23ന് ആരംഭിക്കാനിരിക്കെയാണ് നീക്കം.
കോവിഡ് ഭീതി വിട്ടുമാ റാത്ത പശ്ചാത്തലത്തിൽ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിനെതിരെ പ്രാദേശിക വികാരം ഉയരുന്നത് കാരണമാണ് വിദേശ കാണികൾക്ക് പൂർണമായും വിലക്ക് ഏർപ്പെടുത്താൻ സംഘാടകർ ഒരുങ്ങുന്നത്.
പരിമിതമായ അളവിൽ സ്വദേശ കാണികൾക്കു മാത്രം സ്റ്റേഡിയത്തിൽ പ്രവേശനം നൽകാനാണ് നീക്കം.