കൊയിലാണ്ടി: ദേശീയ പാതയിൽ കൊല്ലം ആനക്കുളത്തിനടുത്ത് കടയിൽ വൻ മോഷണം.
ഐശ്വര്യ ബിൽഡിംഗിൽ ഹയാൻ മോട്ടോർസ് എന്ന ടുവീലർ ആക്സസറീസ് ഷോപ്പിലാണ് വൻ മോഷണം നടന്നത്. ബുധനാഴ്ച പുലർച്ചെ രണ്ടിനാണ് കവർച്ച നടന്നത്.
പൂട്ട് പൊളിച്ച് അകത്ത് കടന്ന സംഘം നിരവധി സാധനങ്ങളും ലാപ്ടോപ്പും 5000 രുപയും മോഷണം പോയിട്ടുണ്ട്.
അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമകൾ പറഞ്ഞു. ഒരു മണിക്കൂറോളം ഇവർ ഷോപ്പിൽ തങ്ങിയിട്ടുണ്ട്.
ഷോപ്പിലെ സിസിടിവിയുടെ ഡിവിആർ ഉൾപ്പെടെ മോഷ്ടകൾ അഴിച്ചു കൊണ്ടുപോയിട്ടുണ്ട്. കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൊട്ടടുത്ത കടയിലെ സിസിടിവിയിൽ ദൃശ്യങ്ങൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
അന്വേഷണത്തിൽ മോഷണം നടത്താനുപയോഗിച്ച കെഎൽ 40 ജി 6890 നമ്പർ പിക്കപ്പ് വാൻ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാഹനം മോഷ്ടിച്ച് കൊണ്ട് വന്നതാണെന്ന് പോലീസ് സംശയിക്കുന്നു. മൊഴിയെടുക്കാനായി വണ്ടിയുടെ ആർസി ഓണറെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടന്ന് പോലീസ് അറിയിച്ചു.