രാവും പകലെന്നുമില്ലാതെ ജയിൽ കെട്ടിനുള്ളിലേക്ക് കഞ്ചാവ് പറന്നിറങ്ങുന്നു; സമീപപ്രദേശത്ത് പരിശോധന നടത്തിയിട്ടും ആരെയും കണ്ടെത്താനാകാതെ പോലീസ്

മാ​വേ​ലി​ക്ക​ര: ക​ഞ്ചാ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും ല​ഹ​രി ഗു​ളി​ക​ളും പൊ​തി​ക​ളാ​ക്കി സ​ബ് ജ​യി​ല്‍ വ​ള​പ്പി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​തു പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യാ​ണു ജ​യി​ലി​ന്‍റെ അ​ടു​ക്ക​ള വ​ശ​ത്തു​ള്ള ഭാ​ഗ​ത്തേ​ക്കു പു​റ​ത്തു നി​ന്നു ക​ഞ്ചാ​വും മ​റ്റും ചെ​റി​യ പൊ​തി​ക​ളാ​ക്കി ജ​യി​ലി​നു​ള്ളി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ പോലീസ്, എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍​ക്കു പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഇ​തു​വ​രെ​യും ആ​രെ​യും പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.പ​ക​ല്‍ സ​മ​യ​ത്താ​ണു പൊ​തി​ക​ള്‍ ജ​യി​ലി​നു​ള്ളി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ന്ന​ത്.

കോ​ട​തി വ​ള​പ്പി​നു തെ​ക്കു​വ​ശ​ത്തു പ​ടീ​ത്തോ​ടി​നു ക​ര​യി​ലൂ​ടെ​യു​ള്ള കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ലൂ​ടെ ന​ടന്നാല്‍ ജ​യി​ലി​ന്‍റെ മ​തി​ല്‍​ക്കെ​ട്ട് ഭാ​ഗ​ത്തെ​ത്താം. പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ര​ല്ലാ​ത്ത പ​ല​രും പ​ക​ല്‍ സ​മ​യ​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​വി​ടെ​യെ​ത്തി ത​മ്പ​ടി​ക്കു​ന്ന​തു പ​തി​വാ​ണെ​ന്നു പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​യു​ന്നു.

ഇ​തു ചോ​ദ്യം ചെ​യ്ത സ​മീ​പ​വാ​സി​ക​ളെ ബൈ​ക്കി​ലെ​ത്തി​യ​വ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​വും ഉ​ണ്ടാ​യി. ജ​യി​ല്‍ വ​ള​പ്പി​ലേ​ക്കു പൊ​തി​ക്കെ​ട്ട് വ​ലി​ച്ചെ​റി​യ​ല്‍ വ്യാ​പ​ക​മാ​യ​തോ​ടെ ഇ​ട​യ്ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടു ഈ ​റോ​ഡി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Related posts

Leave a Comment