മാവേലിക്കര: അഴിമതിക്കാര്‍ക്കും മതഭീകരവാദികള്‍ക്കും ബിജെപിയില്‍ സ്ഥാനമില്ലെന്നും കേരളത്തില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും കാലം കഴിയുകയാണെന്നും വിജയ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിനുളള മറുപടി പ്രസംഗത്തില്‍ കെ.സുരേന്ദ്രന് പറഞ്ഞു.
സര്‍ക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പ്രതികരിക്കുവാന്‍ പ്രതിപക്ഷത്തിനാകുന്നില്ല.
സി.പി.എമ്മിന്റെ ബി ടീമായി കോണ്‍ഗ്രസ് മാറിയെന്നും അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഉത്തമ ദൃഷ്ടാന്തമാണ് തിരുവന്വണ്ടൂരിലടക്കം അരങ്ങേറിയതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ ബി.ജെ.പി. സര്‍ക്കാരുണ്ടാക്കുമെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുളളക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസും സി.പി.എമ്മും പിളരും.
കോണ്‍ഗ്രസും മാര്‍ക്സിസ്റ്റും ലീഗും ചേര്‍ന്ന കോ-മാ-ലി അല്ല കോമാളി സഖ്യമാണെന്ന് കേരളത്തില്‍ ഇന്നുള്ളതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു.