അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് എത്താൻ ഉപയോഗിക്കുമെന്ന് കരുതുന്ന പറക്കും തളികൾ എന്നുകേൾക്കുന്പോൾ മനുഷ്യന് കൗതുകമാണ്.
പലരും ആകാശത്ത് പറക്കും തളിക കണ്ടുവെന്ന് പറഞ്ഞ് വരാറുണ്ട്. എന്നാൽ അതിനൊന്നും ഇതുവരെ ശാസ്ത്രീയമായ തെളിവില്ല. സിനിമകളിൽ മാത്രമാണ് ഇപ്പോഴും പറക്കുംതളികകൾ ഉള്ളത്.
എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് ഒരു കപ്പലാണ്. ആകാശത്തുകൂടെ പോകുന്ന കപ്പൽ! സ്കോട്ലാൻഡിലെ ബാൻഫീൽ താമസിക്കുന്ന കോളിൻ മക്കല്ലം എന്ന യുവാവാണ് പറക്കും കപ്പലിന്റെ വീഡിയോ പകർത്തിയത്.
കഴിഞ്ഞ മാസം 26-ന് ബാൻഫീലിലെ കടലിനോട് ചേർന്ന റോഡിലൂടെ ഡ്രൈവ് ചെയ്തുപോവുമ്പോഴാണ് അത്ഭുത ദൃശ്യം കണ്ടത്.
യഥാർത്ഥത്തിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ആണ് ഈ പ്രതിഭാസത്തിന് കാരണം. കടലിനും ചക്രവാളത്തിലുള്ള ആകാശത്തിനും ഏറെക്കുറെ ഒരേ നിറമുള്ള സമയത്താണ് കപ്പൽ അതുവഴി സഞ്ചരിച്ചത്.
ഇത് പെട്ടന്ന് കാണുമ്പോൾ കപ്പൽ ആകാശത്തുകൂടെ പോകുന്നുവെന്ന് തോന്നിപ്പിക്കുന്നതാണ്.
ആദ്യം കപ്പൽ കണ്ടപ്പോൾ ഞാൻ അത്ഭുതപെട്ട്പോയി. കാരണം കപ്പൽ ആകാശത്ത് പൊങ്ങിക്കിടക്കുകയാണെന്ന് ഞാൻ കരുതി.
ഒന്നുകൂടെ ശ്രദ്ധാപൂർവം നോക്കിയപ്പോഴാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ആണെന്ന് മനസിലായത്. കോളിൻ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം വളരെപ്പെട്ടാണ് വൈറലായത്. വീഡിയോ രണ്ടും മൂന്നും തവണ കണ്ടിട്ടാണ് സംഗതി മനസിലായതെന്നാണ് പലരുടെയും കമന്റ്.