മനോരോഗി എന്നു കേൾക്കുന്പോൾ ആളുകളുടെ മനസിൽ പലതരത്തിലുള്ള ചിന്തകളാണ് എത്തുന്നത്. മനോരോഗത്തിന് കാരണം പലപ്പോഴും മനസിന്റെ തോന്നലുകളാണ്. പേടി കാരണം മനസിന്റെ താളം തെറ്റുന്നവരുണ്ട്.
കൃത്യമായ ചികിത്സ നൽകിയാൽ ഏതൊരു രോഗവും മാറും. എല്ലാ മനുഷ്യരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മനോരോഗികളാണെന്ന് പറയാറുണ്ട്.
സംശയം, ദേഷ്യം, ക്രൂരത തുടങ്ങിയ സ്വഭാവങ്ങളെല്ലാം ഒരുതരം മനോരോഗമാണ്. ഒരു മനോരോഗിയാണോയെന്ന് സ്വയം എങ്ങനെ കണ്ടുപിടിക്കാമെന്ന് പറയുകയാണ് ടിക്ക് ടോക്ക് താരമായ സോഫിയ.
ടിക്ക് ടോക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സ്വന്തം വ്യക്തിത്വം എങ്ങനെ കണ്ടുപിടിക്കാമെന്ന ട്രിക്ക് സോഫിയ വെളിപ്പെടുത്തുന്നത്.
താനൊരു ഡോക്ടറോ മെഡിക്കൽ പ്രാക്ടീസ് ചെയ്യുന്ന ആളോ അല്ലെന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
ആദ്യം കണ്ണടയ്ക്കുക. അതിനു ശേഷം ഇരുണ്ട, ഒരു കൊടുകാട്ടിൽ കൂടി ഒറ്റയ്ക്ക് നടക്കുകയാണെന്ന് സങ്കൽപ്പിക്കുക.
ഇപ്പോൾ നിങ്ങളുടെ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങും ചുറ്റുമുള്ള വസ്തുക്കളുടെ ശബ്ദം കേൾക്കാൻ തുടങ്ങും.
പെട്ടെന്ന് നിങ്ങളുടെ പിന്നിൽ നിന്ന് ഒരു ശ്വാസോച്ഛാസം കേൾക്കും നിങ്ങളെ ചുറ്റി കാറ്റ് വരുന്നതായി തോന്നും.
അപ്പോൾ നിങ്ങളുടെ മുന്നിൽ ഒരു ദൃശ്യം തെളിയും. നിങ്ങൾ കാണുന്നത് ആറ് കാര്യങ്ങളിൽ ഒന്നായിരിക്കും.
അവ- 1. ഒരു വന്യജീവി 2. നിങ്ങളുടെ എതിർ ലിംഗത്തിൽപ്പെട്ട ആൾ 3. ഒരു വിരലിന്റെ നിഴൽ 4. ഒരു നായ 5. ഒരു പ്രാണി 6. ഒന്നും കാണുന്നില്ല.
ഇനി നിങ്ങൾ മനോരോഗിയാണോ എന്ന് അറിയാനുള്ള പരിശോധനയുടെ ഫലം അറിയേണ്ടേ? ഒരു നായയുടെ ചിത്രമാണ് കാണുന്നതെങ്കിൽ നിങ്ങളിൽ ഒരു മനോരോഗി ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സോഫിയ പറയുന്നത്.
മനോരോഗികളിൽ അധികം പേരും നായകളെ ഇഷ്ടപ്പെടുന്നവരാണെന്നാണ് മനോരോഗവിദഗ്ധർ പറയുന്നത്. മനുഷ്യർ മരിച്ചാലും അവർ വിഷമിക്കില്ല,
എന്നാൽ നായകൾ ചത്താൽ അവർ വളരെ വിഷമിക്കുമെന്നും ഇവർ പറയുന്നു. ഇനി പറയുന്ന നിങ്ങൾ നായയെ ആണോ കണ്ടത്?