മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രവര്‍ത്തി ഉള്‍പ്പടെ 33 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
12,000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ പേരുള്ള 33 പേരില്‍ എട്ട് പേര് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തി, സഹോദരന് ഷോവിക് ചക്രവര്‍ത്തി എന്നിവരെ അറസ്റ്റിലായിരുന്നു. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങി.
അന്വേഷണത്തിനിടയില്‍ ലഹരിമരുന്നുകള്‍, ഇലക്ടോണിക്സ് ഉപകരണങ്ങള്‍, ഇന്ത്യന്‍-വിദേശ നിര്‍മിത കറന്‍സികള്‍ എന്നിവയെല്ലാം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.