തിരുവനന്തപുരം: കേരളത്തിലെ കസ്റ്റംസ് ഓഫീസുകളിലേക്ക് ഇന്ന് എല്‍ഡിഎഫ് മാര്‍ച്ച് നടത്തും. മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരായ സ്വപ്നയുടെ മൊഴിയെ തുടർന്ന് കസ്റ്റംസ് ഇവർക്കെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് എൽഡിഎഫ് മാർച്ച്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് ആരോപിച്ചിരുന്നു.
എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.