ആദായനികുതി വകുപ്പ് റെയ്ഡിനെ പരിഹസിച്ച് നടി തപ്സി. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു മൂന്ന് ദിവസത്തെ തിരച്ചില്‍.
1. തന്റെ പേരില്‍ പാരീസിലുണ്ടെന്ന് ആരോപിക്കുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനല്‍ അവധി അടുത്തുവരികയാണ്.
2. തന്റെ കയ്യിലുണ്ടെന്ന് ആരോപിക്കുന്ന അഞ്ച് കോടിയുടെ റെസീപ്റ്റ്. ഫ്രെയിം ചെയ്ത് ഭാവിയിലേക്ക് സൂക്ഷിക്കാന്‍ വേണ്ടിയാണിത് കാരണം ഈ പണം നേരത്തെ ഞാന്‍ വേണ്ടെന്നു വച്ചിരുന്നു.
3. ബഹുമാനപ്പെട്ട ഫിനാന്‍സ് മിനിസ്റ്റര്‍ പറയുന്നതു പ്രകാരം 2013 ല്‍ നടന്ന റെയ്ഡിനെക്കുറിച്ചുള്ള ഓര്മ പുതുക്കൽ എന്നുമാണ് തപ്സി പറഞ്ഞത്.
നടി തപ്സിയുടെയും സംവിധായകൻ അനുരാഗ് കശ്യപിന്റെയും വീട്ടില്‍ കഴിഞ്ഞ ദിവസമാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
നികുതിവെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചായിരുന്നു റെയ്ഡ്. എന്നാൽ റെയ്ഡിൽ ഒന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ല.
ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളവരാണ് അനുരാഗ് കശ്യപും തപ്സി പന്നുവും.
പൗരത്വ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ അനുരാഗ് കശ്യപ് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
പ്രധാമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായെയും പേരെടുത്ത് പലതവണ വിമര്‍ശിച്ചിട്ടുമുണ്ട്.
അനുരാഗ് കശ്യപിന്റെ പുതിയ സിനിമയില്‍ തപ്സിയാണ് നായിക. തപ്സിയേയും അനുരാഗിനെയും പിന്തുണച്ച് സ്വരാഭാസ്കർ, റിച്ച തുടങ്ങിയ താരങ്ങൾ രംഗത്ത് എത്തിയിരുന്നു.