ബാസൽ: സ്വിസ് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോൽവി. ഫൈനലിൽ സ്പാനിഷ് താരം കരോളിന മാരിനോടു രണ്ടു സെറ്റുകളിലും അടിയറവ് പറഞ്ഞാണ് സിന്ധു മറ്റൊരു ഫൈനൽ കൂടി പരാജയപ്പെട്ടത്.
വെറും 35 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടു നിന്നത്. ആദ്യ ഗെയിമിൽ 21-12ന് പരാജയപ്പെട്ട സിന്ധു രണ്ടാം ഗെയിമിൽ തിരിച്ചുവരവിന്റെ യാതൊരു ലക്ഷണവും കാണിച്ചില്ല. 21-5 എന്ന ഏകപക്ഷീയ സ്കോറിനാണ് രണ്ടാം ഗെയിം സിന്ധു നഷ്ടപ്പെടുത്തിയത്.
സിന്ധുവും മാരിനും മുമ്പ് നേരിട്ട് 13 തവണ ഏറ്റുമുട്ടിയപ്പോൾ എട്ടുതവണയും വിജയം മാരിനൊപ്പമായിരുന്നു. 2016ലെ റിയോ ഒളിമ്പിക്സ് ഫൈനലിലും സിന്ധു മാരിന് മുമ്പിൽ അടിയറവ് പറഞ്ഞിരുന്നു.