സ്ഥാനാർഥിനിർണയം തുടരുന്നു;  അടൂരിലേക്ക് സിപിഐയുടെ ലിസ്റ്റ് റെഡി; തി​രു​വ​ല്ല​യി​ല്‍ മാ​ത്യു ടി. ​തോ​മ​സ് ത​ന്നെ

പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മാ​കു​ന്നു. എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​ഐ മ​ത്സ​രി​ക്കു​ന്ന അ​ടൂ​രി​ല്‍ സി​റ്റിം​ഗ് എം​എ​ല്‍​എ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, മു​ന്‍ എം​പി ചെ​ങ്ങ​റ സു​രേ​ന്ദ്ര​ന്‍, കെ​എ​സ്ആ​ര്‍​ടി​സി തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ നേ​താ​വ് ടി.​ആ​ര്‍. ബി​ജു എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ജി​ല്ലാ കൗ​ണ്‍​സി​ലും ക​മ്മി​റ്റി​യും അം​ഗീ​ക​രി​ച്ച് സം​സ്ഥാ​ന കൗ​ണ്‍​സി​ലി​നു സ​മ​ര്‍​പ്പി​ച്ച​ത്. ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ര​ണ്ടു ത​വ​ണ അ​ടൂ​രി​ല്‍ എം​എ​ല്‍​എ ആ​യി​രു​ന്നു. മൂ​ന്നു ടേം ​പൂ​ര്‍​ത്തീ​ക​രി​ച്ച​വ​രെ മാ​റ്റി​നി​ര്‍​ത്താ​നാ​ണ ്‌സി​പി​ഐ തീ​രു​മാ​നം. ഒ​രു ത​വ​ണ​കൂ​ടി ചി​റ്റ​യ​ത്തി​നു സീ​റ്റ് ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത.

റാ​ന്നി സീ​റ്റ്: അ​തൃ​പ്തിയിൽസി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യും
റാ​ന്നി മ​ണ്ഡ​ലം കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ കൂ​ടി​യ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യോ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ എ​തി​ര്‍​പ്പ്. സി​പി​എം അ​ഞ്ചു​ത​വ​ണ തു​ട​ര്‍​ച്ച​യാ​യി വി​ജ​യി​ച്ച മ​ണ്ഡ​ലം വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​ണ്ടാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നം സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​ണ ്‌യോ​ഗ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്.

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ എ​തി​ര്‍​പ്പ് ഉ​ണ്ടാ​യെ​ങ്കി​ലും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നം അം​ഗീ​ക​രി​ച്ചു. ആ​റ​ന്മു​ള​യി​ല്‍ വീ​ണാ ജോ​ര്‍​ജി​ന്റെ​യും കോ​ന്ന​യി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​റി​ന്റെ സ്ഥാ​നാ​ര്‍​ഥി​ത്വം പാ​ര്‍​ട്ടി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

റാ​ന്നി​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ത്വം അം​ഗീ​ക​രി​ച്ച് ഒ​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട​ണ​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. റാ​ന്നി ഏ​രി​യാ ക​മ്മി​റ്റി​യെ​യും ഇ​തു ധ​രി​പ്പി​ക്കും. ഇ​തി​നി​ടെ റാ​ന്നി​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

ജി​ല്ലാ പ്ര​സി​ഡ​ന്റ് എ​ന്‍.​എം. രാ​ജു​വി​ന്റേ​ത​ട​ക്കം പ​ല പേ​രു​ക​ളും പ​രി​ഗ​ണി​ച്ചെ​ങ്കി​ലും തീ​രു​മാ​നം പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​ക്കു വി​ട്ടി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യ്ക്കു പു​റ​ത്തു​നി​ന്നു സ്ഥാ​നാ​ര്‍​ഥി വ​രു​ന്ന​തി​നോ​ടു നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക്കു താ​ത്പ​ര്യ​മി​ല്ല. പൊ​തു​സ്ഥാ​നാ​ര്‍​ഥി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണ്.

തി​രു​വ​ല്ല​യി​ല്‍ മാ​ത്യു ടി. ​തോ​മ​സ് ത​ന്നെ
തി​രു​വ​ല്ല​യി​ല്‍ ജ​ന​താ​ദ​ള്‍ എ​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മാ​ത്യു ടി.​തോ​മ​സി​നെ വീ​ണ്ടും നി​ര്‍​ദേ​ശി​ച്ചു. എ​ല്‍​ഡി​എ​ഫി​ല്‍ ജ​ന​താ​ദ​ള്‍ എ​സി​നാ​ണ് സീ​റ്റ്. മാ​ത്യു ടി. ​തോ​മ​സ് തു​ട​ര്‍​ച്ച​യാ​യ നാ​ലാം​ത​വ​ണ​യാ​ണ് തി​രു​വ​ല്ല​യി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. നേ​ര​ത്തെ 1987ലും ​വി​ജ​യി​ച്ചി​രു​ന്നു.

Related posts

Leave a Comment