അല്ലേലും എനിക്ക് ഈ സീറ്റ് വേണ്ട! അ​ണി​ക​ൾ​ക്കി​ട​യിലും മറ്റും ശ​ക്ത​മാ​യ എ​തി​ർ​പ്പ്; മ​ന്ത്രി ബാ​ല​ന്‍റെ ഭാ​ര്യ​യ്ക്ക് സീ​റ്റി​ല്ല; പ​ക​രം ജ​ന​വി​ധി തേടുന്നത്..

തി​രു​വ​ന​ന്ത​പു​രം: എ.​കെ.​ബാ​ല​ന്‍റെ ഭാ​ര്യ പി.​കെ.​ജ​മീ​ല​യെ ത​രൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള നീ​ക്കം സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം ഉ​പേ​ക്ഷി​ച്ചു.

പാ​ല​ക്കാ​ട് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ​യും താ​ഴേ​ത്ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ​ക്ത​മാ​യ എ​തി​ർ​പ്പ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജ​മീ​ല മ​ത്സ​രി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് എ​ത്തി​യ​ത്.

ജ​മീ​ല​യ്ക്ക് പ​ക​രം പി.​പി.​സു​മോ​ദ് ത​രൂ​രി​ൽ എ​ൽ​ഡി​എ​ഫി​നാ​യി ജ​ന​വി​ധി തേ​ടും.

ബാ​ല​ൻ മാ​റു​ന്ന ഒ​ഴി​വി​ൽ ജ​മീ​ല സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത് ജി​ല്ല​യി​ലു​ട​നീ​ളം അ​ണി​ക​ൾ​ക്കി​ട​യി​ലും പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ലും ക​ടു​ത്ത എ​തി​ർ​പ്പ് ഉ​യ​ർ​ത്തി​യി​രു​ന്നു.

ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശം മ​റി​ക​ട​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണ് ജ​മീ​ല​യു​ടെ പേ​ര് ത​രൂ​ർ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

എ​ന്നാ​ൽ പ​ല​യി​ട​ത്തും എ​തി​ർ​പ്പ് പ​ര​സ്യ​മാ​യ​തോ​ടെ സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​ന​ത്തി​ൽ നി​ന്നും പി​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment