ചീ​ത്ത വി​ളി​ച്ച​വ​രോ​ടെ​ല്ലാം സ്നേ​ഹം! ത​പ്സി​ക്ക് ഒ​പ്പം ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച് പ​ക​ര്‍​ത്തി​യ ഒ​രു ചി​ത്രം പ​ങ്കു​വച്ച് അ​നു​രാ​ഗ് ക​ശ്യ​പ്

ഇ​ന്‍​കം ടാ​ക്സ് റെ​യ്ഡി​ന് പി​ന്നാ​ലെ ന​ടി ത​പ്സി പ​ന്നു കേ​ന്ദ്രക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന പു​തി​യ ചി​ത്രം ദൊ​ബാ​ര​യു​ടെ ഷൂ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച് സം​വി​ധാ​യ​ക​ന്‍ അ​നു​രാ​ഗ് ക​ശ്യ​പ്.

ത​പ്സി​ക്ക് ഒ​പ്പം ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച് പ​ക​ര്‍​ത്തി​യ ഒ​രു ചി​ത്രം പ​ങ്കു​വച്ച് ചീ​ത്ത വി​ളി​ച്ച​വ​രോ​ടെ​ല്ലാ​മു​ള്ള സ്നേ​ഹം അ​റി​യി​ച്ചാ​ണ് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് വീ​ണ്ടും തു​ട​ങ്ങി​യ വാ​ര്‍​ത്ത അ​നു​രാ​ഗ് ക​ശ്യ​പ് അ​റി​യി​ച്ച​ത്.

റെ​യ്ഡും അ​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളു​മൊ​ക്കെ പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ച് വി​ത്ത് ഓ​ള്‍ അ​വ​ര്‍ ല​വ് ടു ​ഓ​ള്‍ ദി ​ഹേ​റ്റേ​ഴ്സ്… എ​ന്ന് കു​റി​ച്ചാ​ണ് അ​നു​രാ​ഗ് ചി​ത്രം പു​റ​ത്തു​വി​ട്ട​ത്.

അ​നു​രാ​ഗ് ക​ശ്യ​പി​ന്‍റെ​യും ത​പ്സി പ​ന്നു​വി​ന്‍റെ​യും വീ​ടു​ക​ളി​ല്‍ ആ​യി​രു​ന്നു ഇ​ന്‍​കം ടാ​ക്സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ആ​ദ്യ​മാ​യാ​ണ് അ​നു​രാ​ഗ് പ്ര​തി​ക​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ വീ​ട്ടി​ല്‍ ന​ട​ന്ന ഇ​ന്‍​കം ടാ​ക്സ് റെ​യ്ഡി​നെ​ക്കു​റി​ച്ച് ത​പ്സി​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.

ത​നി​ക്കെ​തി​രേ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളെ പ​രി​ഹ​സി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ന​ടി​യു​ടെ ട്വീ​റ്റ്. തന്‍റെ പേ​രി​ല്‍ പാ​രീ​സി​ല്‍ ബം​ഗ്ലാ​വി​ല്ലെ​ന്നും അ​ഞ്ച് കോ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് താ​രം വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment