തൃശൂർ: നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. എന്നാൽ ഇക്കാര്യത്തിൽ സുരേഷ് ഗോപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍ എ പ്ലസ് മണ്ഡലം തന്നെ താരത്തിന് നല്‍കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.