കോഴിക്കോട്: കൂടത്തായി സീരിയലിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കോടതിയുടെ സഹായം തേടി പ്രതിഭാഗം.
സിഡി കാണാന്‍ അനുവാദം ചോദിച്ച് കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി തോമസ് കോടതിയില്‍ അപേക്ഷ നല്കി.
കൂടത്തായി കേസിനെ ആസ്പദമാക്കി സംപ്രേഷണം ചെയ്ത സീരിയല്‍ തന്നേയും വീട്ടുകാരേയും മോശമായാണു ചിത്രീകരിക്കുന്നത്.
മക്കളുടെ ഭാവിയെ വരെ ബാധിക്കുന്ന വിഷയമാണെന്നും പറഞ്ഞാണ് കേസിലെ ഒന്നാം പ്രതി ജോളി കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.
സിഡി നല്കാന് ചാനലിന് നിര്‍ദേശം നല്‍കണമെന്നു ജോളിയുടെ അഭിഭാഷകന് ബി.എ. ആളൂര്‍ വാദിച്ചു. കോടതി കേസ് പിന്നീട് പരിഗണിക്കും.