സ​സ്യ ലോ​ക​ത്തേ​യ്ക്കു  രണ്ടുപേർക്കൂടി കടന്നു വരുന്നു;  കി​ഴ​ക്ക​ൻ ഹി​മാ​ല​യ​ത്തി​ൽ ക​ണ്ടെ​ത്തിയത് പു​തി​യ ഇ​ഞ്ചി​യി​ന​ങ്ങ​ൾ


ഇ​രി​ങ്ങാ​ല​ക്കു​ട: വ​നാ​ന്ത​ര​ങ്ങ​ളി​ൽ നി​ന്നു സ​സ്യ ലോ​ക​ത്തേ​യ്ക്കു ര​ണ്ടു പു​തി​യ ഇ​ഞ്ചി​യി​ന​ങ്ങ​ൾ കൂ​ടി. സി​ഞ്ചി​ബ​ർ കോ​ർ​ണി​ജി​റം, സി​ഞ്ചി​ബ​ർ കം​പാ​നു​ലേ​റ്റം എ​ന്നി​ങ്ങ​നെ പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന സ​സ്യ​ങ്ങ​ളെ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നാ​ണു ക​ണ്ടെ​ത്തി​യ​ത്.

പ​ട്ടാ​ന്പി ശ്രീ​നീ​ല​ക​ണ്ഠ ഗ​വ. സം​സ്കൃ​ത കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക​നു​മാ​യ ടി. ​ജ​യ​കൃ​ഷ്ണ​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​ആ​ൽ​ഫ്ര​ഡ് ജോ, ​കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ​വി.​എ​സ്. ഹ​രി​ഷ്, ഡോ. ​എം. സാ​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന ഗ​വേ​ഷ​ക സം​ഘ​മാ​ണു സ​സ്യ​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്.

വെ​ളു​പ്പി​ൽ പി​ങ്ക് നി​റം ക​ല​ർ​ന്ന പൂ​ക്ക​ളും ഇ​ല​ക​ളു​ടെ അ​ടി​വ​ശ​ത്തെ പി​ങ്കു നി​റ​വു​മാ​ണു സി​ഞ്ചി​ബ​ർ കോ​ർ​ണി​ജി​റ​ത്തെ മ​റ്റു ഇ​ഞ്ചി​യി​ന​ങ്ങ​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

ബെ​ൽ ആ​കൃ​തി​യി​ലു​ള്ള പു​ഷ്പ​ങ്ങ​ളാ​ണു സി​ഞ്ചി​ബ​ർ കം​പാ​നു​ലേ​റ്റ​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ലാ​റ്റി​ൻ ഭാ​ഷ​യി​ൽ ബേ​ൽ എ​ന്ന​ർ​ഥം വ​രു​ന്ന കം​പാ​നു​ലേ​റ്റം എ​ന്ന പേ​രു ന​ൽ​കി​യ​തും ഈ ​കാ​ര​ണ​ത്താ​ലാ​ണ്. സി​ഞ്ചി​ബ​ർ ജ​നു​സി​ൽ​പ്പെ​ട്ട സ​സ്യ​ങ്ങ​ൾ പൊ​തു​വെ ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണു പു​ഷ്പ്പി​ക്കു​ന്ന​ത്.

ഒ​രു ദി​വ​സം മാ​ത്ര​മാ​ണു പൂ​ക്ക​ളു​ടെ ആ​യു​സ്. ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടു കൂ​ടി കാ​യ്ക്കു​ന്ന ഇ​വ ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളോ​ടു കൂ​ടി മ​ണ്ണി​ന​ടി​യി​ലെ കി​ഴ​ങ്ങു​ക​ൾ മാ​ത്രം ബാ​ക്കി​യാ​ക്കി ന​ശി​ക്കു​ക​യും അ​ടു​ത്ത മ​ണ്‍​സൂ​ണ്‍ കാ​ല​ത്തു വീ​ണ്ടും മു​ള​പൊ​ട്ടു​ക​യും ചെ​യ്യു​ന്നു.

ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും അ​ധി​കം ഇ​ഞ്ചി​യി​ന​ങ്ങ​ൾ ക​ണ്ടു​വ​രു​ന്ന​തു നോ​ർ​ത്ത് ഇ​ന്ത്യ​ൻ വ​നാ​ന്ത​ര​ങ്ങ​ളി​ലാ​ണ്. തു​ട​ർ​ച്ച​യാ​യു​ള്ള ഉ​രു​ൾ​പ്പൊ​ട്ട​ലു​ക​ളും വെ​ള്ള​പ്പൊ​ക്ക​വു​മാ​ണു ഇ​വ​യു​ടെ നി​ല​നി​ൽ​പ്പി​നു പ്ര​ധാ​ന ഭീ​ഷ​ണി.

Related posts

Leave a Comment