മണ്ഡലം മാറാൻ തയാറല്ല! ഹൈക്കമാൻഡ് സർവേയുടെ പേരിൽ സ്ഥാനാർഥികളെ വെട്ടിനിരത്തരുത്; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇടഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മ​ത്ത് ബി​ജെ​പി വി​ജ​യി​ച്ച​തു കോ​ൺ​ഗ്ര​സി​ന്‍റെ വി​ട്ടു​വീ​ഴ്ച കാ​ര​ണ​മാ​ണെ​ന്ന വി​മ​ർ​ശ​ന​ത്തി​നു ശ​ക്ത​മാ​യ മ​റു​പ​ടി ഇ​ത്ത​വ​ണ ന​ൽ​കാ​നു​റ​ച്ച് കോ​ൺ​ഗ്ര​സ്.

നേ​മ​ത്ത് ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ ത​ന്നെ നി​ർ​ത്താ​നു​ള്ള ആ​ലോ​ച​ന​ക​ൾ ഡ​ൽ​ഹി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്നു വൈ​കി​ട്ടു തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന​റി​യു​ന്നു.

നേ​മ​ത്ത് കെ.​മു​ര​ളീ​ധ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് ഹൈ​ക്ക​മാ​ൻ​ഡ്. സ്ഥാ​നാ​ർ​ഥി​യാ​വു​ക​യാ​ണെ​ങ്കി​ൽ പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​നാ​കി​ല്ല​ന്നു മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്.
മ​ണ്ഡ​ലം മാ​റി​യാ​ൽ

നേ​മ​ത്തു ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ ഇ​റ​ക്കി​യാ​ൽ അ​തു സം​സ്ഥാ​ന​ത്തു​ട​നീ​ളം യു​ഡി​എ​ഫി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന ന​ട​പ​ടി​യാ​കു​മെ​ന്ന് നേ​തൃ​ത്വം ക​രു​തു​ന്നു. നേ​മ​ത്ത് ഉ​മ്മ​ൻ​ചാ​ണ്ടി​യെ മ​ത്സ​രി​പ്പി​ക്കു​ന്ന കാ​ര്യ​വും സ​ജീ​വ​മാ​യി പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്.

മാ​ത്ര​മ​ല്ല വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ത്സ​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

എ​ന്നാ​ൽ, മ​ണ്ഡ​ലം മാ​റി മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ട് ഉ​മ്മ​ൻ ചാ​ണ്ടി​യും മ​രു​ളീ​ധ​ര​നും ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

കെ. ​മു​ര​ളീ​ധ​ര​ന്‍റെ പേ​രാ​ണ് നേ​മ​ത്തേ​ക്ക് ഏ​റ്റ​വും ശ​ക്ത​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ട് മു​ര​ളീ​ധ​ര​നു മാ​ത്ര​മാ​യി മാ​റ്റി​യെ​ഴു​താ​നും സാ​ധ്യ​ത​യു​ണ്ട്.

കെ. ​മു​ര​ളീ​ധ​ര​ൻ നേ​മ​ത്തു മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​വി​ടെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഹൈ​ക്ക​മാ​ൻ​ഡ്.

ആ​രോ​പ​ണ​ങ്ങ​ൾ

2016ൽ ​നേ​മ​ത്ത് കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ചി​ല്ല. ജെ​ഡി(​യു)​വി​ലെ വി.​സു​രേ​ന്ദ്ര​ൻ പി​ള്ള​യാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

2016ൽ ​നേ​മ​ത്തു ബി​ജെ​പി വി​ജ​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സി​നെ​തി​രെ​യു​ണ്ടാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​ല്ലാം ഇ​ത്ത​വ​ണ മ​റു​പ​ടി ന​ൽ​കു​ക​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ല​ക്ഷ്യം.

മാ​ത്ര​മ​ല്ല ബി​ജെ​പി​യെ എ​തി​ർ​ക്കാ​ൻ സി​പി​എ​മ്മി​നു മാ​ത്ര​മേ ക​ഴി​യൂ എ​ന്ന പ്ര​ചാ​ര​ണ​ത്തി​നു മ​റു​പ​ടി ന​ൽ​കാ​നും നേ​മ​ത്ത് ഒ​രു ശ​ക്ത​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക വ​ഴി കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ടു​ന്നു.

ഇ​ട​ഞ്ഞ് ​ഉ​മ്മ​ൻ ചാ​ണ്ടി​യും ചെ​ന്ന​ിത്ത​ല​യും

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്കും ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും ക​ടു​ത്ത ​അ​തൃ​പ്തി​യെ​ന്നു സൂ​ച​ന.

ത​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു സീ​റ്റ് ഉ​റ​പ്പി​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് ഇ​രു​വ​രും. മ​ണ്ഡ​ലം മാ​റി നേ​മ​ത്തു മ​ത്സ​രി​ക്ക​ണ​മെ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം ഇ​രു​വ​രും ത​ള്ളി.

ഹൈ​ക്ക​മാ​ൻ​ഡ ്സ​ർ​വേ​യു​ടെ പേ​രി​ൽ കെ.​സി.​ വേ​ണു​ഗോ​പാ​ലി​ന്‍റെ​യ​ട​ക്കം നോ​മി​നി​ക​ളെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ തി​രു​കി​ക്ക​യ​റ്റാ​നാ​ണ് നീ​ക്ക​മെ​ന്നും ഇ​രു​വ​രും ആ​രോ​പി​ക്കു​ന്നു.

ത​ങ്ങ​ളു​ടെ കൂ​ടെ നി​ൽ​ക്കു​ന്ന സീ​നി​യ​ർ നേ​താ​ക്ക​ൾ​ക്ക് സീ​റ്റ് ഉ​റ​പ്പി​ക്കാ​നു​ള്ള ​പോ​രാ​ട്ട​മാ​ണ് ഇ​പ്പോ​ൾ ഇ​രു​വ​രും ന​ട​ത്തു​ന്ന​ത്.

കെ.​ബാ​ബു​വി​നും കെ.​സി.​ജോ​സ​ഫി​നും സീ​റ്റ് കൊ​ടു​ത്താ​ൽ വാ​ഴ​യ്ക്ക​നെ​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്താ​യാ​ലും ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ ഏ​ക​ദേ​ശ തീ​രു​മാ​നമു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment