കു​രു​ക്ക​ഴി​ക്കാ​ൻ കു​രു​ക്കി​ട്ട്… ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ത്മാ​ഹു​തി സ​മ​രം


തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു​മു​ന്പി​ൽ കേ​ര​ള സ്റ്റേ​റ്റ് ആ​ഭ​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ത്മാ​ഹു​തി സ​മ​രം. സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണ മേ​ഖ​ല ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന ഗൂ​ഢ പ​ദ്ധ​തി​ക്കെ​തി​രെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക​ഴു​ത്തി​ൽ ക​യ​ർ കെ​ട്ടി ആ​ത്മാ​ഹു​തി സ​മ​രം ന​ട​ത്തി​യ​ത്.

കേ​ര​ള സ്റ്റേ​റ്റ് ആ​ഭ​ര​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ – ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ​രം ആ​ഭ​ര​ണ തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് തി​രു​ത്തോ​ളി, ഇ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​ആ​ർ. ശ്രീ​നി​വാ​സ​ൻ, മ​നോ​ജ് മ​ച്ചാ​ട്, ജ​യ​രാ​ജ് വ​ല്ല​ച്ചി​റ, യു. ​ബി​നോ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment