കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ആരായാലും ഇടതുപക്ഷം അവരെ സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഇടതു സ്ഥാനാർഥി ജെയ്ക് സി.തോമസ്.
ഉമ്മൻ ചാണ്ടി ആയാലും ചാണ്ടി ഉമ്മനായാലും ഇടതുപക്ഷത്തിന് എതിരാളി ഒരുപോലെ ആയിരിക്കുമെന്നും പ്രചാരണ രീതികൾ എതിർ സ്ഥാനാർഥിയെ നോക്കിയല്ല തീരുമാനിക്കുന്നതെന്നും ജെയ്ക് ദീപികയോട് പറഞ്ഞു.
ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കാൻ സന്നദ്ധത അറിയിച്ചുവെന്നും ചാണ്ടി ഉമ്മന് പുതുപ്പള്ളിയിൽ സാധ്യത എന്നുമുള്ള മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ജെയ്ക് സി.തോമസ്. മണ്ഡലത്തിൽ ഇടത് വിജയം സുനിശ്ചിതമാണെന്നും ജെയ്ക് കൂട്ടിച്ചേർത്തു.