പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ടാ​ൻ പ​ഴ​യ ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നെ ഗോ​ദ​യി​ലി​റ​ക്കി ബി​ജെ​പി; ദേവരാജൻ വരില്ല, കെ.​സു​ധാ​ക​ര​ൻ വ​ര​ണ​മെ​ന്ന് മ​മ്പ​റം ദി​വാ​ക​ര​ൻ

ക​ണ്ണൂ​ർ: ധ​ർ​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ടാ​ൻ പ​ഴ​യ ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നെ ത​ന്നെ ഗോ​ദ​യി​ലി​റ​ക്കി ബി​ജെ​പി.

പാ​ർ​ട്ടി മു​ൻ പ്ര​സി​ഡ​ന്‍റും ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​വു​മാ​യ സി.​കെ. പ​ത്മ​നാ​ഭ​ൻ മ​ത്സ​രി​ക്കും. പ്ര​ഖ്യാ​പ​നം നാ​ളെ വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ലു​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ സീ​നി​യ​ർ നേ​താ​ക്ക​ളാ​രെ​ങ്കി​ലും മ​ത്സ​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സി.​കെ. പ​ത്മ​നാ​ഭ​ന്‍റെ പേ​ര് ഐ​ക്യ​ക​ണ്ഠ​മാ​യി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നാ​യി ബി​ജെ​പി നേ​താ​ക്ക​ളെ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് ജെ.​പി. ന​ദ്ദ ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു.

കെ. ​സു​രേ​ന്ദ്ര​ൻ, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, സി.​കെ. പ​ത്മ​നാ​ഭ​ൻ, പി.​കെ. കൃ​ഷ്ണ​ദാ​സ്, ജോ​ർ​ജ് കു​ര്യ​ൻ, എം.​ടി. ര​മേ​ശ്, എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ ഇ​ന്ന് ഉ​ച്ച​യോ​ടെ ഡ​ൽ​ഹി​ലേ​ക്ക് പു​റ​പ്പെ​ടും.

ക​മ്യൂ​ണി​റ്റു​കാ​ര​നാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന സി.​കെ. പ​ത്മ​നാ​ഭ​ൻ 1969 ൽ ​ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ച്ചാ​ണ് ഭാ​ര​തീ​യ ജ​ന​സം​ഘ​ത്തി​ൽ ചേ​ർ​ന്ന​ത്.

1980 ൽ ​ബി​ജെ​പി രൂ​പം​കൊ​ണ്ട​തു മു​ത​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി. പി​ന്നീ​ട് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ​ന്നീ ചു​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

കു​ന്ദ​മം​ഗ​ലം നി​യ​മ​സ​ഭാ മ​ണ്ഡ​ലം, കൂ​ത്തു​പ​റ​ന്പ് മ​ണ്ഡ​ലം, മ​ഞ്ചേ​ശ്വ​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചു. കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ്,ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ജ​ന​വി​ധി തേ​ടി​യി​ട്ടു​ണ്ട്.

സി​പി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യി സൗ​ഹൃ​ദം സൂ​ക്ഷി​ക്കു​ന്ന സി​കെ​പി ചെ​ഗു​വേ​ര​യു​ടെ മ​ക​ൾ അ​ലൈ​ഡ ഗു​വേ​ര ക​ണ്ണൂ​രി​ൽ വ​ന്ന​പ്പോ​ൾ ഗീ​തോ​പ​ദേ​ശ ശി​ല്പം ന​ൽ​കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.

പി​ണ​റാ​യി​യെ നേ​രി​ടാ​ൻ കെ.​സു​ധാ​ക​ര​ൻ വ​ര​ണ​മെ​ന്ന് മ​മ്പ​റം ദി​വാ​ക​ര​ൻ

ത​ല​ശേ​രി: ധ​ർ​മ​ടം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ടാ​ൻ കെ​പി​സി സി ​വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ രം​ഗ​ത്തു വ​ര​ണ​മെ​ന്ന് കെ​പി​സി​സി അം​ഗം മ​മ്പ​റം ദി​വാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

നേ​മ​ത്ത് മ​ൽ​സ​രി​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി ത​യാ​റാ​യ​ത് നേ​താ​ക്ക​ൾ മാ​തൃ​ക​യാ​ക്ക​ണം. കെ.​സു​ധാ​ക​ര​ൻ പി​ണ​റാ​യി​യെ നേ​രി​ടാ​നെ​ത്തി​യാ​ൽ യു ഡി എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം ന​ൽ​കും.

ജി​ല്ല​യി​ൽ സു​ധാ​ക​ര​ന്‍റെ ഇ​ട​തും വ​ല​തും നി​ന്ന് സി​പി​എ​മ്മി​നോ​ട് പൊ​രു​തി മ​രി​ച്ച കോ​ൺ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മാ​വി​ന് ശാ​ന്തി ല​ഭി​ക്കാ​നും സു​ധാ​ക​ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഇ​ട​യാ​ക്കും.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധ​ർ​മ​ട​ത്ത് 3500 വോ​ട്ടി​ന്‍റെ വ്യ​ത്യാ​സം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സു​ധാ​ക​ര​ൻ മ​ത്സ​രി​ച്ചാ​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലു​ള​ള വി​ജ​യം ഉ​റ​പ്പാ​ണ​ന്നും ദി​വാ​ക​ര​ൻ തു​ട​ർ​ന്ന് പ​റ​ഞ്ഞു.

ദേവരാജൻ വരില്ല

ഫോ​ർ​വേ​ർ​ഡ് ബ്ലോ​ക്ക് നേ​താ​വ് ജി.​ദേ​വ​രാ​ജ​ന​യൊ​ണ് പി​ണ​റാ​യി​ക്കെ​തി​രെ രം​ഗ​ത്തി​റ​ക്കാ​ൻ യു​ഡി​എ​ഫ് ആ​ലോ​ചി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, ദേ​വ​രാ​ജ​ൻ മ​ൽ​സ​ര​ത്തി​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ധ​ർ​മ​ട​ത്ത് സ്ഥാ​നാ​ർ​ഥി​യെ തേ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് യു​ഡി​എ​ഫ്.

ധ​ർ​മ​ട​ത്ത് റി​ജി​ൽ മാ​ക്കു​റ്റി​യു​ടെ പേ​രും ഉ​യ​ർ​ന്നു വ​ന്നി​രു​ന്നു. എ​ന്നാ​ൽ ചാ​വേ​റാ​കാ​നി​ല്ലെ​ന്ന് റി​ജി​ൽ മാ​ക്കു​റ്റി വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കോ​ൺ​സ് നേ​താ​ക്ക​ൾ സു​ര​ക്ഷി​ത മ​ണ്ഡ​ലം തേ​ടി​പ്പോ​കു​ന്ന അ​വ​സ്ഥ മാ​റ​ണ​മെ​ന്നാ​ണ് കോ​ൺ​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

പി​ണ​റാ​യി​യെ നേ​രി​ടാ​ൻ സു​ധാ​ക​ര​നെ പോ​ലെ ഊ​ർ​ജ​സ്വ​ല​രാ​യ നേ​താ​ക്ക​ൾ രം​ഗ​ത്ത് വ​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

Related posts

Leave a Comment