മു​റി​യി​ൽ മ​ല​വി​സ​ർ​ജ്ജ​നം  നടത്തിയ വൃദ്ധയുടെ തുടയെല്ല് തല്ലിയൊടിച്ച് ഹോം നഴ്സ്; വീട്ടിലെ സിസിടിവി കാമറയിൽ കണ്ട ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്

മാ​വേ​ലി​ക്ക​ര:​ പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​യു​ള്ള വീ​ട്ട​മ്മ​യ്ക്കു പ​രു​ക്കേ​റ്റ​തു മ​ർ​ദ്ദ​നം മൂ​ല​മെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു ഹോം ​ന​ഴ്സി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത​വ​ട​ക്ക് ക​ളീ​യ്ക്ക​ൽ വി​ജ​യ​മ്മ​യ്ക്ക് (78) ആ​ണു വ​ടി കൊ​ണ്ടു അ​ടി​യും കു​ത്തു​മേ​റ്റ​തു.

ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ തെ​ളി​വാ​യി സ്വീ​ക​രി​ച്ചു ഇ​ടു​ക്കി ക​ട്ട​പ്പ​ന മ​ത്താ​യി​പ്പാ​റ ചെ​മ്പ​നാ​ൽ ഫി​ലോ​മി​നെ​യെ (55) പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.ഫെ​ബ്രു​വ​രി 20നാ​ണു വി​ജ​യ​മ്മ വീ​ണു പ​രു​ക്കേ​റ്റ​താ​യി ഫി​ലോ​മി​ന അ​റി​യി​ച്ച​ത്.

ബ​ന്ധു​ക്ക​ളെ​ത്തി വി​ജ​യ​മ്മ​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​യെ​ല്ല് പൊ​ട്ടി​യി​ട്ടു​ണ്ടെ​ന്നും വീ​ണു​ണ്ടാ​യ പ​രു​ക്ക​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്നു സം​ശ​യം തോ​ന്നി​യ വി​ജ​യ​മ്മ​യു​ടെ മ​ക​നും ഭാ​ര്യ​യും വീ​ട്ടി​ലെ ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു വി​ജ​യ​മ്മ​യെ വ​ടി കൊ​ണ്ടു അ​ടി​ക്കു​ന്ന​തും കു​ത്തു​ന്ന​തും ക​ണ്ടെ​ത്തി​യ​ത്.

ഡൈ​നി​ംഗ് മു​റി​യി​ൽ മ​ല​വി​സ​ർ​ജ്ജ​നം ന​ട​ത്തി​യ​പ്പോ​ൾ ഫി​ലോ​മി​ന ക​മ്പ് കൊ​ണ്ടു മ​ല​മെ​ടു​ത്തു വി​ജ​യ​മ്മ​യു​ടെ വാ​യി​ലേ​ക്ക് വ​യ്ക്കു​ന്ന​താ​യും ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ണ്ട്.

 

Related posts

Leave a Comment