മലയാളത്തില്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ലാലു അലക്സ്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമൊപ്പം നിരവധി സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്.
സഹനടനായും വില്ലന്‍ റോളുകളിലും ലാലു അലക്സ് തിളങ്ങിയിരുന്നു. ഏതു കഥാപാത്രമായാലും തന്റെ അഭിനയമികവുകൊണ്ട് താരം മികവുറ്റതാക്കാറുണ്ട്.
കഴിഞ്ഞ വര്‍ഷമാദ്യം പുറത്തിറങ്ങിയ ‘വരനെ ആവശ്യമുണ്ട്’ ആയിരുന്നു ലാലു അലക്സിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പെടെ മോളിവുഡിലെ മിക്ക താരങ്ങള്‍ക്കൊപ്പവും സിനിമകള്‍ ചെയ്ത താരമാണ് ലാലു അലക്സ്.
അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം ഇടയ്ക്കുവച്ചു നിന്നുപോയ ഒരു ജയറാം ചിത്രത്തെക്കുറിച്ച് ലാലു അലക്സ് ഒരിക്കല്‍ മനസ് തുറന്നിരുന്നു. അപ്രതീക്ഷിത ബോക്സോഫീസ് പരാജയമാണ് ആ ചിത്രം ഏറ്റുവാങ്ങിയത്.
വിനോദ സിനിമ എന്ന നിലയില്‍ തിയറ്ററുകളില്‍ വലിയ വിജയം നേടാന്‍ അര്‍ഹതയുളള ഒരു ചിത്രമായിരുന്നു അത്.
ഞാന്‍ ചെയ്ത വിനോദ സിനിമകളില്‍ ഒന്നായിരുന്നു ജയറാം നായകനായ ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി. അനില്‍ ബാബു സംവിധാനം ചെയ്ത ആ സിനിമയില്‍ എനിക്ക് നല്ലൊരു വേഷമായിരുന്നു.
സല്‍പ്പേര് രാമന്‍കുട്ടി ഇന്നും ടിവിയില്‍ കാണിക്കുമ്പോള്‍ എന്റെ കഥാപാത്രത്തെ പുതിയ കാലഘട്ടത്തിലെ പ്രേക്ഷകരും കൈയടിച്ച് സ്വീകരിക്കുന്നുണ്ട്.
പക്ഷേ, ആ ചിത്രം അന്ന് തിയറ്ററില്‍ വേണ്ടത്ര വിജയിച്ചില്ല. നന്നായി ഓടേണ്ട ഒരു കൊമേഴ്ഷ്യല്‍ സിനിമയായിരുന്നു അത്.
വിനോദ സിനിമ എന്ന നിലയില്‍ നല്ല ഒരു സബ്ജക്ട് ആയിരുന്നു ആ ചിത്രം പ്രേക്ഷകരുമായി പങ്കുവച്ചത്. അതിനു ചില സാമ്പത്തിക ്രതിസന്ധികള് ഉണ്ടായപ്പോള്‍ സിനിമ ഇടയ്ക്കുവച്ചു നിന്നുപോയി.
പിന്നീട് അതൊക്കെ പരിഹരിച്ചു വളരെ വൈകിയാണ് അത് റിലീസിനെത്തുന്നത്. അപ്പോഴേക്കും അതിന്റെ ഒരു ലൈവ് ഫീല്‍ നഷ്ടമായി.
സല്‍പ്പേര് രാമന്‍കുട്ടിയിലെ സീന്‍ ചെയ്തു കഴിയുന്ന സന്ദര്‍ഭങ്ങളില്‍ ജയറാം എന്നോടു പറയുമായിരുന്നു.
ചേട്ടന്റെ കഥാപാത്രം അത്രത്തോളം ഹിറ്റ് ആകുമെന്ന്. എന്റെ സിനിമ ജീവിതത്തില്‍ തന്നെ മറക്കാന്‍ കഴിയാത്ത ഒരു സിനിമ തന്നെയായിരുന്നു സല്‍പ്പേര് രാമന്‍കുട്ടി- അഭിമുഖത്തില്‍ ലാലു അലക്സ് പറഞ്ഞു.
2004ല്‍ പുറത്തിറങ്ങിയ സല്‍പ്പേര് രാമന്‍കുട്ടിയില്‍ ഗായത്രി ജയരാമന് ആണ് ജയറാമിന്റെ നായികയായി അഭിനയിച്ചത്. -പിജി