കോ​ഴി​ക്കോ​ട് സൗ​ത്ത്, കൊ​ടു​വ​ള്ളി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തിരേ നേ​താ​ക്ക​ളു​ടെ വീ​ടി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം;മ​ണ്ഡ​ലം ക​മ്മി​റ്റി ചേ​രും


കോ​ഴി​ക്കോ​ട്: സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യെ​ചൊ​ല്ലി കോ​ഴി​ക്കോ​ട് മു​സ്‌​ലിം ലീ​ഗി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. കൊ​ടു​വ​ള്ളി സ്ഥാ​നാ​ര്‍​ഥി എം.​കെ.​മു​നീ​റി​നെ​തി​രേ​യും കോ​ഴി​ക്കോ​ട് സൗ​ത്ത് സ്ഥാ​നാ​ര്‍​ഥി നൂ​ര്‍​ബി​ന റ​ഷീ​ദി​നെ​തി​രേ​യു​മാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

​പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​തി​യെ​ന്ന് കൊ​ടു​വ​ള്ളി​യി​ലെ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു.എ​ന്നാ​ല്‍ പാ​ര്‍​ട്ടി ഇ​ത് അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. എം.​എ. റ​സാ​ഖി​നെ​യും വി.​എം. ഉ​മ്മ​റി​നേ​യും ത​ഴ​ഞ്ഞ് മു​നീ​റി​ന് കൊ​ടു​വ​ള്ളി ന​ല്‍​കി.

ഇ​തോ​ടെ പ്ര​തി​ഷേ​ധം പ​ര​സ്യ​മാ​ക്കി പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തി. എം.​കെ. മു​നീ​റി​ന്‍റെ വീ​ടി​നു​മു​ന്നി​ൽ രാ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി.കൊ​ടു​വ​ള്ളി​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി സ്ഥാ​നാ​ർ​ഥി വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് മ​ണ്ഡ​ല​ത്തി​ലെ ലീ​ഗ് പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​രാ​ണ് മു​നീ​റി​ന്‍റെ ന​ട​ക്കാ​വി​ലെ വീ​ടി​നു​മു​ന്നി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്.

അ​തേ സ​മ​യം മ​ണ്ഡ​ല​ത്തി​ലെ ചി​ല പ്ര​വ​ർ​ത്ത​ക​രെ​ത്തി മു​നീ​റി​ന് പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എം.​കെ. മു​നീ​റി​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന കോ​ഴി​ക്കോ​ട് സൗ​ത്തി​ല്‍ നൂ​ര്‍​ബി​ന റ​ഷീ​ദി​നെ​തി​രെ​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ലീ​ഗി​ന്‍റെ സൗ​ത്ത് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍ നൂ​ര്‍​ബി​ന​യു​ടെ സ്ഥാ​നാ​ര്‍​ത്ഥി​ത്വം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.

ഇ​ന്ന് ചേ​രു​ന്ന മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​നാ​ണ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം.ലീ​ഗി​ന്‍റെ തീ​ര​ദേ​ശ ജാ​ഥ​യി​ൽ അ​ണി​നി​ര​ന്ന​വ​രി​ലെ ചി​ല​ര​ട​ക്കം സ്ഥാ​നാ​ർ​ഥി നൂ​ർ​ബീ​ന​യാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ പി​ൻ​വാ​ങ്ങു​ക​യും ചെ​യ്ത​താ​യാ​ണ് വി​വ​രം.

സ്ഥാ​നാ​ർ​ഥി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം പാ​ണ​ക്കാ​ട് അ​റി​യി​ക്കാ​ൻ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലെ ചി​ല​ർ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വി​ടേ​ക്ക് ആ​രും വ​രേ​ണ്ടെ​ന്ന് അ​റി​യി​ച്ച​തോ​ടെ കൂ​രി​യാ​ൽ ലൈ​നി​ൽ യോ​ഗം ചേ​രാ​നാ​ണ് ഒ​രു​വി​ഭാ​ഗം തീ​രു​മാ​നി​ച്ച​ത്. വ​നി​ത സ്ഥാ​നാ​ർ​ഥി​യാ​യ​തു​കൊ​ണ്ട​ല്ല പ്ര​തി​ഷേ​ധം എ​ന്നാ​ണ് വി​വ​രം.

 

Related posts

Leave a Comment