ഇതിനെയാണോ ‘‌സ്വയം പര്യാപ്തത’ എന്നു വിളിക്കുക ! ധനവകുപ്പിന്റെ എതിര്‍പ്പിനെ അവഗണിച്ച് സ്വന്തം ശമ്പളം ഒരു ലക്ഷം രൂപ ‘സ്വയം’ വര്‍ധിപ്പിച്ച് ഖാദി ബോര്‍ഡ് സെക്രട്ടറി…

സ്വന്തം ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഉത്തരവിറക്കി കേരള ഖാദി ബോര്‍ഡ് സെക്രട്ടറിയുടെ മാസ്റ്റര്‍ പ്ലേ. ധനവകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നാണ് സെക്രട്ടറി കെ എ രതീഷ് സ്വന്തം ശമ്പളം 70,000 രൂപയില്‍ നിന്ന് 1,75,000 രൂപ ആക്കി ഉയര്‍ത്തിയത്.

ഖാദി ബോര്‍ഡ് സെക്രട്ടറി എന്ന നിലയില്‍ രതീഷിന്റെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നെങ്കിലും ശുപാര്‍ശ ധനവകുപ്പ് നിരസിക്കുകയായിരുന്നു.

ശമ്പള വര്‍ധനവ് നടക്കില്ലെന്ന് കണ്ടതോടെയാണ് സെക്രട്ടറി ഇതിന് ബദലായാണ് സ്വന്തം ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്. ശമ്പളത്തിന് മുന്‍കാല പ്രാബല്യവും നല്‍കി. ശമ്പള കുടിശ്ശികയായി 5,35,735 രൂപയും ചെക്കായി എഴുതിയെടുക്കുകയും ചെയ്തു.

കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡി ആയിരിക്കെയുണ്ടായ 500 കോടിയുടെ അഴിമതി കേസിലെ ഒന്നാം പ്രതിയാണ് രതീഷ്. തോട്ടണ്ടി ഇറക്കുമതി ക്രമക്കേടുമായി ബന്ധപ്പെട്ടു സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാണ് രതീഷ്.

Related posts

Leave a Comment