ഇ​താ​ണ് നീ​തി​യാ​ത്ര​യി​ലെ രാ​ഷ്ട്രീ​യം! നീ​തി​യാ​ത്ര സ്പോ​ണ്‍​സേ​ഡ് സ​മ​ര​മ​ല്ല; വാ​ള​യാ​ർ പെൺകുട്ടികളുടെ അ​മ്മ പറയുന്നു…

ക​ൽ​പ്പ​റ്റ: നീ​തി​യാ​ത്ര സ്പോ​ണ്‍​സേ​ഡ് സ​മ​ര​മ​ല്ലെ​ന്നു വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ. ഭ​ർ​ത്താ​വി​നും വാ​ള​യാ​ർ നീ​തി സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ കെ. ​വാ​സു​ദേ​വ​ൻ, ഡോ.​പി.​ജി. ഹ​രി എ​ന്നി​വ​ർ​ക്കു​മൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് നീ​തി​യാ​ത്ര തെ​ര​ഞ്ഞെ​ടു​പ്പു പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സ​മ​ര​മാ​ണെ​ന്ന ആ​രോ​പ​ണം അ​വ​ർ ത​ള്ളി​യ​ത്.

മ​ക്ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ അ​ട്ടി​മ​റി​ച്ച​തി​നു പി​ന്നാ​ലെ 2019 ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച സ​മ​ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് നീ​തി​യാ​ത്ര.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണ​വും കേ​സ് അ​ട്ടി​മ​റി​ച്ച പോ​ലീ​സ് അ​ധി​കാ​രി​ക​ൾ​ക്കെ​തി​രെ ക്രി​മി​ന​ൽ ന​ട​പ​ടി​യും തേ​ടി​യാ​ണ് നീ​തി​യാ​ത്ര.

കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും സു​ര​ക്ഷി​ത​രാ​യി ജീ​വി​ക്കാ​ൻ ക​ഴി​യ​ണം. പോ​ലീ​സി​ലെ കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​ണം.

ഇ​താ​ണ് നീ​തി​യാ​ത്ര​യി​ലെ രാ​ഷ്ട്രീ​യം. വി​ക​ല ബു​ദ്ധി​ക​ളാ​ണ് യാ​ത്രാ​ല​ക്ഷ്യ​ത്തെ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യു​ന്ന​തും സ്പോ​ണ്‍​സേ​ഡ് സ​മ​ര​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തും.

ഇ​നി അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തു യു​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണെ​ങ്കി​ലും നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രും. ത​ന്‍റെ മ​ക്ക​ൾ​ക്കു​ണ്ടാ​യ ദു​ർ​ഗ​തി കേ​ര​ള​ത്തി​ൽ ഇ​നി മ​റ്റൊ​രു മ​ക്ക​ൾ​ക്കും ഉ​ണ്ടാ​ക​രു​ത്.

ക്രൂ​ര​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ അ​ട്ടി​മ​റി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ഭ​ര​ണ​കൂ​ടം സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന സ്ഥി​തി ആ​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ പ​റ​ഞ്ഞു.

വാ​ള​യാ​ർ സം​ഭ​വ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​മ​ല്ല, പു​ന​ര​ന്വേ​ഷ​ണ​മാ​ണ് വേ​ണ്ട​തെ​ന്നു സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ കെ. ​വാ​സു​ദേ​വ​നും ഡോ.​പി.​ജി. ഹ​രി​യും പ​റ​ഞ്ഞു.

13ഉം ​ഒ​ന്പ​തും വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ ക്രൂ​ര​മാ​യി പീ​ഡ​പ്പി​ക്ക​പ്പെ​ടു​ക​യും കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്ത കേ​സ് അ​ട്ടി​മ​റി​ച്ച​തി​നു പി​ന്നി​ൽ ഭ​ര​ണ​ത്തി​ൽ സ്വാ​ധീ​ന​മു​ള്ള അ​ദൃ​ശ്യ​ക​ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കേ​സി​ലെ പ്ര​തി​ക​ൾ പ്രാ​ദേ​ശി​ക​മാ​യി മാ​ത്രം രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന കൂ​ലി​പ്പ​ണി​ക്കാ​രാ​ണ്. ഇ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് കേ​സ് ദു​ർ​ബ​ല​പ്പെ​ടു​ത്തി​യെ​ന്നു ക​രു​താ​നാ​കി​ല്ല.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചെ​ന്നു സം​ശ​യി​ക്കു​ന്ന അ​ദൃ​ശ്യ​ക​ര​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് കേ​സ് അ​ട്ടി​മ​റി​ച്ച​ത്. ഈ ​അ​ദൃ​ശ്യ​ക​ര​ങ്ങ​ൾ ആ​രു​ടേ​താ​ണ​ന്നു വ്യ​ക്ത​മാ​കു​ന്ന​തി​നു കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണ​മാ​ണ് ആ​വ​ശ്യം.

കേ​സ് അ​ട്ടി​മ​റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ക വ​ഴി സ​ർ​ക്കാ​ർ കേ​ര​ള സ​മൂ​ഹ​ത്തെ പ​രി​ഹ​സി​ക്കു​ക​യാ​ണ്.

കേ​സ് ആ​സൂ​ത്രി​ത​മാ​യി ദു​ർ​ബ​ല​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഡി​വൈ​എ​സ്പി​ക്കു സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​യാ​ണ് ചെ​യ്ത​ത്.

ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വാ​ക്കു​ന​ൽ​കി​യ മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ​ദ​വി​യി​ൽ പോ​ലീ​സി​ൽ തു​ട​രു​ക​യാ​ണ്.

കേ​സ് സി​ബി​ഐ​ക്കു വി​ടു​ന്ന​തി​നു സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും മൂ​ത്ത കു​ട്ടി​യു​ടെ മ​ര​ണം മാ​ത്രം അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്.

ഇ​തി​ലെ അ​പാ​കം തി​രി​ച്ച​റി​ഞ്ഞ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യും സ​മ​ര​സ​മി​തി​യും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ര​ണ്ടു കു​ട്ടി​ക​ളു​ടെ​യും മ​ര​ണം അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി.

പ​ക്ഷേ, തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​ണ് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. സി​ബി​ഐ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത ആ​വ​ശ്യ​പ്പ​ട്ടി​രി​യാ​ണ്.

കേ​സ് അ​ട്ടി​മ​റി​ച്ച​വ​രെ പു​ന​ര​ന്വേ​ഷ​ണം ഒ​ഴി​വാ​ക്കി സം​ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ഴും ശ്ര​മി​ക്കു​ന്ന​തെ​ന്നും സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

നീ​തി​യാ​ത്ര​യ്ക്കു വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, ക​ൽ​പ്പ​റ്റ, വൈ​ത്തി​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

മാ​ന​ന്ത​വാ​ടി​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ മ​ന്ത്രി പി.​കെ. ജ​യ​ല​യ​ക്ഷ്മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ, പി.​ടി.​ജോ​ണ്‍, ഫാ.​ബേ​ബി ചാ​ലി​ൽ, അ​ജി കൊ​ളോ​ണി​യ, അ​ഡ്വ.​ജ​വ​ഹ​ർ, പ​ട​യ​ൻ അ​മ്മ​ത്, സി​സി​ലി, സെ​യ്ത്, അ​ഡ്വ.​സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, വാ​ള​യാ​ർ കു​ട്ടി​ക​ളു​ടെ അ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment