റോ​ഡ് ത​ക​ർ​ന്നി​ട്ട് അ​ഞ്ചു വ​ർ​ഷം! തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌കരിക്കാ​ൻ ഒ​രു​ങ്ങി നാ​ട്ടു​കാ​ർ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പോ​ത്താ​നി​ക്കാ​ട്: ക​ക്ക​ടാ​ശേ​രി-​ചേ​ല​ച്ചു​വ​ട് റോ​ഡി​ൽ പോ​ത്താ​നി​ക്കാ​ട് മു​ത​ൽ ഞാ​റ​ക്കാ​ട് വ​രെ​യു​ള്ള പ​ത്ത് കി​ലോ​മീ​റ്റ​ർ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് അ​ഞ്ച് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി.

കോ​ടി​ക​ളു​ടെ ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി കാ​ണി​ച്ച് നി​ര​വ​ധി ഫ്ല​ക്സ് ബോ​ർ​സു​ക​ൾ ഇ​ട​യ്‌​ക്ക് ഇ​തേ റോ​ഡ​രി​കി​ൽ എ​ല്ലാ വ​ർ​ഷ​വും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും റോ​ഡി​ലെ കു​ഴി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത​ല്ലാ​തെ കു​റ​ഞ്ഞു കാ​ണു​ന്നി​ല്ല.

ബ​ജ​റ്റി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി പ​ല​കു​റി പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടാ​യി​ട്ടും റോ​ഡി​ന് ഇ​നി​യും ശാ​പ​മോ​ക്ഷ​മാ​യി​ട്ടി​ല്ല.

വ​ല്ല​പ്പോ​ഴും ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്രം കു​ഴി നി​ക​ത്ത​ൽ പ്ര​ഹ​സ​നം ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​ന്നു​വ​രേ​യും പൂ​ർ​ണ​മാ​യി റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തു​ക​യോ പൂ​ർ​ണ​മാ​യി കു​ഴി​യ​ട​യ്‌​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

റോ​ഡി​ന്‍റെ ശോ​ച്യാ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​നും നാ​ട്ടു​കാ​ർ ആ​ലോ​ചി​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

പോ​ത്താ​നി​ക്കാ​ട് മു​ത​ൽ ഞാ​റ​ക്കാ​ട് കൊ​ല്ലം​പ​ടി വ​രെ 10 കി​ലോ​മി​റ്റ​ർ ഭാ​ഗ​ത്ത് ചെ​റു​തും വ​ലു​തു​മാ​യി​ട്ടു​ള്ള 242ഓ​ളം കു​ഴി​ക​ളി​ലൂ​ടെ സാ​ഹ​സി​ക​മാ​യി വേ​ണം വാ​ഹ​നം ഓ​ടി​ക്കാ​ൻ.

കു​ഴി​ക​ളി​ൽ വീ​ണാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും അം​ഗ​പ​രി​മി​ത​രു​ടെ വാ​ഹ​ന​ങ്ങ​ളും മ​റി​യാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്.

റോ​ഡി​ലെ ഗ​ട്ട​റു​ക​ളി​ൽ നാ​ട്ടു​കാ​ർ മ​ണ്ണി​ട്ടെ​ങ്കി​ലും വേ​ന​ൽ ക​ടു​ത്ത​തോ​ടെ മ​ണ്ണ് ഇ​ള​കി പൊ​ടി​ശ​ല്യ​വും കൂ​ടു​ത​ലാ​യി​ട്ടു​ണ്ട്.

പോ​ത്താ​നി​ക്കാ​ടി​നും പൈ​ങ്ങോ​ട്ടൂ​രി​നും ഇ​ട​യി​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ചെ​റു​കാ​റു​ക​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്.

ആ​യ​ങ്ക​ര മൃ​ഗാ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഈ ​ഭാ​ഗ​ത്ത് കു​ണ്ടും കു​ഴി​യു​മാ​യി ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ഏ​റെ ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. മി​ക്ക​വാ​റും വ​ള​വു​ക​ളു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ കു​ഴി​ക​ളാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ഭീ​ഷ​ണി​യാ​കു​ന്ന​ത്.

കൊ​ച്ചി​യി​ൽ​നി​ന്ന് ഇ​ടു​ക്കി, കു​മ​ളി, തേ​ക്ക​ടി ഭാ​ഗ​ത്തേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യും യാ​ത്ര ചെ​യ്യാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ ഈ ​റോ​ഡ് ത​ന്നെ​യാ​ണ്.

കൊ​ച്ചി​യി​ൽ​നി​ന്ന് ഇ​ടു​ക്കി​യി​ലേ​ക്ക് നേ​ര്യ​മം​ഗ​ലം വ​ഴി പോ​കു​ന്ന​തി​നേ​ക്കാ​ൾ 15 കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​രം ഈ ​റോ​ഡി​ലൂ​ടെ പോ​കു​ന്പോ​ൾ കു​റ​വു​ണ്ട്.

ത​ടി ലോ​റി​ക​ളും ടി​പ്പ​റു​ക​ളു​മു​ൾ​പ്പ​ടെ നൂ​റു​ക​ണ​ക്കി​ന് ഭാ​ര​വാ​ഹ​ന​ങ്ങ​ളും നി​ര​വ​ധി സ​ർ​വീ​സ് ബ​സു​ക​ളും ഈ ​റോ​ഡി​ലൂ​ടെ സാ​ഹ​സി​ക​മാ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ.

Related posts

Leave a Comment