മൂന്നാർ: സ്ഥാനാർഥിക്കുവേണ്ടിയുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നതിനിടെ ദേവികുളത്ത് കോണ്‍ഗ്രസ് സ്ഥാനാർഥിക്കു വേണ്ടിയുള്ള പ്രചാരണം പ്രവർത്തകർ സജീവമാക്കി.
ദേവികുളം മണ്ഡലത്തിലെ സ്ഥാനാർഥി ആരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രവർത്തകർ സമൂഹമാധ്യങ്ങൾ വഴിയുള്ള പ്രചാരണം ആരംഭിച്ചു.
കോണ്‍ഗ്രസ ബോക്ക് കമ്മിറ്റി പ്രസിഡന്റ് ഡി. കുമാറിനു വേണ്ടിയാണ് പ്രചാരണം തുടങ്ങിയിരിക്കുന്നത്. ഡി. കുമാറിന്റെ ചിത്രങ്ങൾ പതിച്ച പോസ്റ്ററുകളോടെയാണ് പ്രചാരണം മുന്നേറുന്നത്.
കഴിഞ്ഞ തവണയും ഒട്ടേറെ നാടകീയ മുഹൂർത്തങ്ങൾക്കു ശേഷമാണ് എ.കെ. മണി സ്ഥാനാർഥിയായത്.
മാറ്റം വേണമെന്ന പ്രാദേശിക പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ച് കഴിഞ്ഞതവണ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആർ. രാജാറാമിനെ സ്ഥാനാർഥിയാക്കാൻ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിച്ചെങ്കിലും ഇതിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയതോടെ നേതൃത്വം സമവായ നീക്കം നടത്തി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ഡി. കുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ പതിനൊന്നാം മണിക്കൂറിൽ കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ എ.കെ. മണി മത്സര രംഗത്തെത്തുകയായിരുന്നു. ഇത്തവണ ഈ കളി ഉണ്ടായേക്കില്ലെന്നാണ് പ്രവർത്തകരുടെ വിശ്വാസം.