കൊച്ചി: ശ്വാസതടസത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് സുരേഷ് ഗോപി നാളെ ആശുപത്രി വിടും. കഴിഞ്ഞ അഞ്ച് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം നാളെയാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. തുടര്‍ന്നുള്ള 10 ദിവസം വിശ്രമവും അദ്ദേഹത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായി തൃശുരില്നിന്നു മത്സരിക്കുന്ന സുരേഷ് ഗോപിക്ക് പ്രചരണ രംഗത്ത് ഇത് തിരിച്ചടിയായേക്കും
. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നെങ്കിലും തിരുവനന്തപുരം, നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. ഇന്നലെ തൃശൂരില്‍ അദ്ദേഹത്തിന്റെ പേര് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്.