ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം കാ​ത്ത് കോ​ണ്‍​ഗ്ര​സ്; വ​ട​ക​ര​യി​ല്‍ പൊ​ട്ടി​ത്തെ​റി ! കെ.​കെ. ര​മ മ​ത്സ​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി നേ​തൃ​ത്വം; രമ മ​ത്സ​രി​ക്കില്ലെന്നു സൂചന

 

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സി​ല്‍ ഭി​ന്ന​ത രൂ​ക്ഷം. ആ​ര്‍​എം​പി നേ​താ​വും ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ​യു​മാ​യ കെ.​കെ. ര​മ​യെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ കെ.​മു​ര​ളീ​ധ​ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഭി​ന്ന​ത രൂ​ക്ഷ​മാ​യ​ത്.

മു​ല്ല​പ്പ​ള്ളി​യു​ടെ നി​ല​പാ​ടി​നോ​ട് ആ​ര്‍​എം​പി​യും വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചു. ഇ​തോ​ടെ ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ക​ണ്ണു​ന​ട്ടി​രി​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ പൂ​ര്‍​ണ​മാ​യും അ​വ​ഗ​ണി​ക്കു​ന്ന പ​ക്ഷം ആ​ര്‍​എം​പി​യു​മാ​യു​ള്ള സ​ഖ്യം തു​ട​രു​ന്ന കാ​ര്യ​ത്തെക്കുറി​ച്ചും ആ​ലോ​ചി​ക്കും.

ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ര​മ വ്യ​ക്ത​മാ​ക്കി​യ​ത്. സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ വേ​ണു​വി​നെ വ​ട​ക​ര​യി​ല്‍ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് കെ.​കെ.​ര​മ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ചേ​ര്‍​ന്ന ജി​ല്ലാ ​ക​മ്മി​റ്റി​യും ഈ ​തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ചു. എ​ന്നാ​ല്‍ വേ​ണു​വി​നെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നോ​ട് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം യോ​ജി​ച്ചി​ല്ല.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റും ജി​ല്ലാ ക​മ്മി​റ്റി​യും മ​ണ്ഡ​ലം ക​മ്മ​റ്റി​യു​മെ​ല്ലാം കെ.​വേ​ണു​വി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ഇ​ന്ന​ലെ ഇ​ക്കാ​ര്യം കീ​ഴ്ഘ​ട​ക​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന് വീ​ണ്ടും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ചേ​ര്‍​ന്ന് സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

അ​തേ​സ​മ​യം ര​മ ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ടി​നെ​തി​രേ പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക സ​ഖ്യ​മു​ണ്ടാ​ക്കി​യാ​ല്‍ അ​വി​ടെ സ്ഥാ​നാ​ര്‍​ഥി​യെ തീ​രു​മാ​നി​ക്കേ​ണ്ട​ത് അ​ത​ത് പാ​ര്‍​ട്ടി​ക​ളാ​ണ്.

ഘ​ട​ക​ക​ക്ഷി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യെ കൂ​ടി മു​ന്ന​ണി​യി​ലെ മ​റ്റൊ​രു ക​ക്ഷി തീ​രു​മാ​നി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ രീ​തി​യ​ല്ലെ​ന്നു​മാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ കെ.​കെ.​ര​മ​യെ വ​ട​ക​ര​യി​ല്‍ മ​ത്സ​രി​പ്പി​ച്ചാ​ല്‍ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​നാ​വു​മെ​ന്നാ​ണ് മു​ല്ല​പ്പ​ള്ളി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വം സി​പി​എ​മ്മി​ന് ന​ല്‍​കാ​വു​ന്ന ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ര്‍​എം​പി​യു​മാ​യു​ള്ള സ​ഖ്യ​വും ര​മ​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വ​വും യു​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ തീ​രു​മാ​നി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള പൂ​ര്‍​ണ അ​ധി​കാ​രം ഹൈ​ക്ക​മാ​ന്‍​ഡ് മു​ല്ല​പ്പ​ള്ളി​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​തി​നാ​ല്‍ മു​ല്ല​പ്പ​ള്ളി​യു​ടെ തീ​രു​മാ​നം ഇ​വി​ടെ നി​ര്‍​ണാ​യ​ക​മാ​ണ്. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ എ​തി​ര്‍​പ്പ് ആ​ര്‍​എം​പി മു​ഖ​വി​ല​ക്കെ​ടു​ത്തി​ട്ടി​ല്ല. ഇ​തോ​ടെ വ​ട​ക​ര ത​ര്‍​ക്ക ഭൂ​മി​യാ​യി തു​ട​രും.ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച ജെ​ഡി​എ​സ് നേ​താ​വ് സി.​കെ. നാ​ണു​വാ​ണ് വ​ട​ക​ര​യി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

സി.​കെ. നാ​ണു 49,211 വോ​ട്ടു​ക​ളും മ​ന​യ​ത്ത് ച​ന്ദ്ര​ന്‍ 39,700 വോ​ട്ടു​ക​ളും നേ​ടി​യ​പ്പോ​ള്‍ ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി​യാ​യ ര​മ​യ്ക്ക് 20,504 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. യു​ഡി​എ​ഫി​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ങ്കി​ല്‍ ഇ​ത്ത​വ​ണ വ​ട​ക​ര സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​നാ​വു​മെ​ന്നാ​ണ് ആ​ര്‍​എം​പി ക​രു​തു​ന്ന​ത്.

Related posts

Leave a Comment